ചെറുപുഴ കുടുംബശ്രീ സമാഹരിച്ച രാജേഷ് കുടുംബസഹായനിധി സിഡിഎസ് ചെയർപേഴ്സൺ സുനിതകുമാരി പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കലിന് കൈമാറുന്നു.
ചെറുപുഴ: ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഒഴുക്കിൽപെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ കുടുംബത്തിനായി ചെറുപുഴ പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ച ധനസഹായ കമ്മിറ്റി സ്വരൂപിചച്ച തുക ഓണത്തിന് ശേഷം കുടുംബത്തിന് കൈമാറും.
പഞ്ചായത്തംഗങ്ങളായ വിജി കെ. ജോൺ ചെയർമാനും പി.ജെ. ജോസ് കൺവീനറുമായി രൂപീകരിച്ച കുടുംബ സഹായകമ്മിറ്റി ജനങ്ങളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി 5,72,220 രൂപ സമാഹരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.ഡി. പ്രവീൺ, ലീന വില്യം, പഞ്ചായത്ത് അംഗങ്ങളായ വിജി കെ.ജോൺ, അനീഷ് ആന്റണി, ടി.പി. ചന്ദ്രൻ, ഷൈമ തച്ചുക്കുന്നേൽ, ജോളി സണ്ണി പതിയിൽ, ജമീല കോളയത്ത് എന്നിവർ അറിയിച്ചു.
സമാഹരിച്ച തുക സിഡിഎസ് ചെയർപേഴ്സൺ സുനിതകുമാരി പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കലിനു കൈമാറി.
Tags : NattuVishesham DistricteNews