x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 22, 2026 03:05 AM IST | Updated: August 22, 2026 03:05 AM IST

പി​ലി​ക്കോ​ട് ദേശീയപാതയിൽ ച​ര​ക്കു​ലോ​റി​യും പി​ക് അ​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

ചെ​റു​വ​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ പി​ലി​ക്കോ​ട്ടും ചെ​റു​വ​ത്തൂ​ർ ടൗ​ണി​ലും വാ​ഹ​നാ​പ​ക​ടം.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30ഓ​ടെ പി​ലി​ക്കോ​ട് തോ​ട്ടം ജം​ഗ്ഷ​നി​ലെ ഉ​യ​ര​പ്പാ​ത​യി​ൽ ച​ര​ക്കു​ലോ​റി​യും പി​ക് അ​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ർ​മാ​ർ​ക്കു പ​രി​ക്കേ​റ്റു.

മൈ​സൂ​രു​വി​ൽ നി​ന്ന് പ​ച്ച​ക്ക​റി​യും പ​ഴ​ങ്ങ​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന പി​ക് അ​പ്പി​ന്‍റെ ഡ്രൈ​വ​ർ മൈ​സൂ​രു സ്വ​ദേ​ശി അ​ന​ന്ത് (40), ഗു​ജ​റാ​ത്തി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ച​ര​ക്കു​ലോ​റി​യു​ടെ ഡ്രൈ​വ​ർ ഹു​ബ്ലി ബി​ജാ​പൂ​ർ സ്വ​ദേ​ശി ര​വി​കാ​ന്ത് (23) എ​ന്നി​വ​രെ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചെ​റു​വ​ത്തൂ​രി​ൽ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്കു​ലോ​റി പാ​ർ​ശ്വ​ഭി​ത്തി​യി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Tags : NattuVishesham DistricteNews

Recent News

Corehub Up