സുകൃതം പദ്ധതിയുടെ ഉദുമ നിയോജകമണ്ഡലം തല ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി നിര്‍വഹിക്കുന്നു.
ബേഡകം: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണാര്‍ത്ഥം സുകൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ഓണക്കോടി വിതരണ പരിപാടിയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം ബേഡഡുക്ക മദര്‍ ബഡ്സ് സ്കൂളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി നിര്‍വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ മുഖ്യാതിഥിയായി.സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഓണക്കോടി കൂപ്പണുകള്‍ കൈമാറി. ഗിരികൃഷ്ണന്‍ കൂടാല അധ്യക്ഷതവഹിച്ചു. സാജിദ് മവ്വല്‍, അന്‍വര്‍ മാങ്ങാട്, കുഞ്ഞികൃഷ്ണന് മാടക്കല്ല്, പി.എസ്.സുരന്യ, രതീഷ് കാട്ടുമാടം, ഹനീഫ കരിയത്ത്, കെ.ഉമാവതി, എ.ദാമോദരന്‍, അഖിലേഷ് തച്ചങ്ങാട്, ധനേഷ് കരിച്ചേരി, ശ്രീജിത്ത് പെരിയ, അഖിലേഷ് കരിച്ചേരി, ജിതിന് പാണൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags : Nattuvishesham Local News Onam distribution