x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി​ക​ള്‍ ഇ​ക്കു​റി മ​നംനി​റ​ഞ്ഞ് ഓ​ണം ആ​ഘോ​ഷി​ച്ചു: എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി

വെബ് ഡെസ്ക്
Published: September 1, 2026 12:11 AM IST | Updated: September 1, 2026 12:11 AM IST

മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ക്കം ബീ​ച്ചി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട്ടി​യം : മ​ല​യാ​ളി​ക​ള്‍ ഇ​ക്കു​റി മ​നം നി​റ​ഞ്ഞ് ഓ​ണം ആ​ഘോ​ഷി​ച്ച​താ​യും അ​ല്ല​ലി​ല്ലാ​തെ ഓ​ണം കൊ​ണ്ടാ​ടു​ന്ന​തി​ന് വേ​ണ്ട​തെ​ല്ലാം സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി ന​ല്‍​കി​യ​താ​യും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി.

മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ക്കം താ​ന്നി ബീ​ച്ചി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​പി. അ​ഴി​മ​തി​യും ധൂ​ര്‍​ത്തും ഇ​ല്ലെ​ങ്കി​ല്‍ ജ​ന​ത്തി​ന് ന​ല്‍​കാ​നു​ള്ള​തെ​ല്ലാം സ​ര്‍​ക്കാ​രി​ന് ചെ​യ്യാ​നാ​കു​മെ​ന്നും ഈ ​ഓ​ണ​ക്കാ​ലം തെ​ളി​യി​ച്ചു.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ള്‍ പോ​ലും ഉ​ത്സ​വ ല​ഹ​രി​യി​ലാ​യി​രു​ന്നു. മു​ക്കം -താ​ന്നി ബീ​ച്ചി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും ബീ​ച്ചി​ല്‍ ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യം നി​ര്‍​മി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​നാ​യി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​നാ ലോ​റ​ന്‍​സ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ആ​ര്‍.​എ​സ്. അ​ബി​ന്‍, ശ​ര​ണ്യ, കെ.​പി സി​സി സെ​ക്ര​ട്ട​റി എ. ​ഷാ​ന​വാ​സ് ഖാ​ന്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വി​പി​ന​ച​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​നാ​സ​ര്‍, വി​പി​ന്‍ ജോ​സ്, ഷെ​മീ​ര്‍ മ​യ്യ​നാ​ട്, ആ​തി​ര, അ​മീ​ര്‍ മ​ട, ശൈ​ല​ജ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up