x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണത്തിനായി ഒരുങ്ങി നാടും നഗരവും, കളറാക്കാൻ കച്ചവടക്കാരും

വെബ് ഡെസ്ക്
Published: August 21, 2026 02:36 AM IST | Updated: August 21, 2026 02:36 AM IST

ക​ല്‍​പ്പ​റ്റ: ക​ച്ച​വ​ടം കൊ​ഴു​പ്പി​ക്കാ​ന്‍ ഓ​ഫ​റു​ക​ളു​മാ​യി പൂ ​വ്യാ​പാ​രി​ക​ള്‍.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ഫി​സു​ക​ള്‍​ക്കും വി​ല​യി​ല്‍ ഇ​ള​വ്, ചെ​ണ്ടു​മ​ല്ലി ഒ​രു കി​ലോ​യ്ക്ക് ഒ​രു കി​ലോ ഫ്രീ, 500 ​രൂ​പ​യു​ടെ പൂ​ക്ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് സ​മ്മാ​ന​ക്കൂ​പ്പ​ണ്‍... ഇ​ങ്ങ​നെ നീ​ളു​ക​യാ​ണ് ഓ​ഫ​റു​ക​ള്‍. ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ക​ല്‍​പ്പ​റ്റ​യി​ല്‍ കൈ​നാ​ട്ടി​ക്കും ട്രാ​ഫി​ക് ജം​ഗ്ഷ​നു​മി​ട​യി​ല്‍ 50ല്‍​പ​രം പൂ​ക്ക​ട​ക​ളാ​ണ് താ​ത്കാ​ലി​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ട മു​റി​ക​ള്‍​ക്കു​പു​റ​മേ ന​ഗ​ര​ത്തി​ല്‍ പ്ര​ധാ​ന പാ​ത​യോ​ടു​ചേ​ര്‍​ന്ന് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്വ​കാ​ര്യ​സ്ഥ​ല​ങ്ങ​ള്‍ പാ​ട്ട​ത്തി​നെ​ടു​ത്ത് പ​ന്ത​ല്‍ കെ​ട്ടി​യും പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ട്.

ജി​ല്ല​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള​വ​ര്‍ ക​ച്ച​വ​ട​ക്കാ​ര്‍​ക്കി​ട​യി​ലു​ണ്ട്. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ ക​ച്ച​വ​ടം ക​സ​റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ളു​ടെ ഓ​ഫ​ര്‍ പ്ര​ലോ​ഭ​നം. ക​ര്‍​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു, മൈ​സൂ​രു, ഗു​ണ്ട​ല്‍​പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു എ​ത്തി​ച്ച​താ​ണ് ന​ഗ​ര​ത്തി​ല്‍ വി​ല്‍​പ​ന​യ്ക്കു​വ​ച്ച പൂ​ക്ക​ളി​ല്‍ അ​ധി​ക​വും. ഓ​റ​ഞ്ച്, മ​ഞ്ഞ വ​ര്‍​ണ​ങ്ങ​ളി​ലു​ള്ള ചെ​ണ്ടു​മ​ല്ലി​യാ​ണ് ക​ട​ക​ളി​ല്‍ കൂ​ടു​ത​ലും വി​റ്റ​ഴി​യു​ന്ന​ത്. വി​ല​ക്കു​റ​വും പ്ര​ധാ​ന ഓ​ഫ​റും ഇ​വ​യ്ക്കാ​ണ്. കി​ലോ ഗ്രാ​മി​ന് 80 മു​ത​ല്‍ 120 വ​രെ രൂ​പ​യാ​ണ് ചെ​ണ്ടു​മ​ല്ലി വി​ല. ആ​ന​പ്പാ​ല​ത്ത് പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ള്‍ വ​ഴി​യോ​ര​ത്ത് പ​ന്ത​ലി​ട്ട് ന​ട​ത്തു​ന്ന പൂ​ക്ക​ട​യി​ല്‍ ആ​ഫ്രി​ക്ക​ന്‍ ചെ​ണ്ടു​മ​ല്ലി​യും ല​ഭ്യ​മാ​ണ്.

കി​ലോ​ഗ്രാ​മി​ന് 250 രൂ​പ​യാ​ണ് വി​ല. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ല്‍​നി​ന്നു എ​ത്തി​ച്ച​താ​ണ് ഈ ​ഇ​നം പൂ​ക്ക​ള്‍. ന​ഗ​ര​ത്തി​ല്‍ മ​റ്റൊ​രു സ്റ്റാ​ളി​ലും ആ​ഫ്രി​ക്ക​ന്‍ ചെ​ണ്ടു​മ​ല്ലി വി​ല്‍​പ​ന​യി​ല്ലെ​ന്ന് ആ​ന​പ്പാ​ല​ത്തെ ക​ട​യു​ട​മ പ​റ​യു​ന്നു. ഒ​രേ​യി​നം പൂ​വി​ന് സ്റ്റാ​ളു​ക​ളി​ല്‍ പ​ല വി​ല​യാ​ണ്. മു​റി, സ്ഥ​ലം വാ​ട​ക ഉ​ള്‍​പ്പെ​ടെ ചെ​ല​വും ലാ​ഭ​വും ക​ണ​ക്കാ​ക്കി​യു​ള്ള​തും അ​തേ​സ​മ​യം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നീ​ര​സ​ത്തി​ന് കാ​ര​ണ​മാ​കാ​ത്ത​തു​മാ​യ വി​ല​യാ​ണ് വ്യാ​പാ​രി​ക​ള്‍ പൂ​ക്ക​ള്‍​ക്ക് ഇ​ടു​ന്ന​ത്. പ്യൂ​ര്‍ വൈ​റ്റ് ഇ​നം പൂ​ക്ക​ള്‍​ക്കാ​ണ് സ്റ്റാ​ളു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന വി​ല. കി​ലോ​ഗ്രാ​മി​ന് 800 രൂ​പ വ​രെ നി​ര​ക്കി​വാ​ണ് ഇ​തി​ന്‍റെ വി​ല്‍​പ​ന. വ്യാ​പാ​രി​ക​ളി​ല്‍ പ​ല​രും മു​ല്ല​പ്പൂ വ​ലി​യ അ​ള​വി​ല്‍ സ്റ്റോ​ക്ക് ചെ​യ്യു​ന്നി​ല്ല. കു​റ​ഞ്ഞ അ​ള​വി​ല്‍ എ​ത്തി​ക്കു​ന്ന മു​ല്ല​പ്പൂ മാ​ല​യാ​ക്കി മു​ഴ​ത്തി​ന് 50-60 രൂ​പ​യ്ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്.

Tags : Nattuvishesham Local News Onam traders

Recent News

Corehub Up