സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന് നടത്തിയ ഓണാഘോഷത്തിൽനിന്ന്.
ചങ്ങരംകുളം: സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില് ഓണാഘോഷം. ചങ്ങരംകുളം ഹൈവെ ജംഗ്ഷനില് നടന്ന ഓണാഘോഷം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
ചങ്ങരംകുളം എസ്ഐ ശ്രീലേഷ് മുഖ്യതിഥിയായി. ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില് ഭീമന് പൂക്കളം ഒരുക്കിയാണ് ഓണാഘോഷം നടത്തിയത്. തുടര്ന്ന് ഓട്ടോതൊഴിലാളികളുടെ വിവിധ കലാപരിപാടികളും പായസവിതരണവും ഉണ്ടായിരുന്നു.