x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂട്ടായ്മകളുടെ ഓ​ണം; ആഘോ​ഷ​ങ്ങ​ളോടെ...

വെബ് ഡെസ്ക്
Published: August 26, 2026 01:25 AM IST | Updated: August 26, 2026 01:25 AM IST

നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ​യും ഹെ​ൽ​പ്പ് ഏ​ജ് ഇ​ന്ത്യ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്താം​ക​ല്ലി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​തൃ​ക സാ​

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര വ​ട​ക്കേ​കോ​ട്ട റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ദേ​ശാ​ഭി​മാ​നി സ് മാ​ര​ക ഗ​വ. ടൗ​ണ്‍ എ​ല്‍​പി സ് കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ര​ഞ്ജി​ത്ത് ലാ​ല്‍ അ​ധ്യ​ക്ഷ​നാ​യി. കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. അ​ജി​ത, ട്രാ​ഫി​ക് എ​സ്.​ഐ. സ​ജീ​വ്, സെ​ക്ര​ട്ട​റി ജി.​എം. സു​ഗു​ണ​ൻ, ട്ര​ഷ​റ​ർ ഡോ. ​കെ. ഷാ​ഹു​ൽ ഹ​മീ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ര്‍.​കെ സ​ജീ​വ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഞാ​റ​ക്കാ​ല ഹി​മ​ശൈ​ല ഗ്ര​ന്ഥ​ശാ​ല​യു​ടെ ഓ​ണോ​ത്സ​വം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം എ​സ്. ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ട. അ​ധ്യാ​പ​ക​ന്‍ പി.​എ​സ്. രാ​ജേ​ന്ദ്ര​ന്‍, പൊ​ന്‍​വി​ള എ​സ്‌​സി​ബി സെ​ക്ര​ട്ട​റി എ​ല്‍. ല​ത​കു​മാ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ആ​നാ​വൂ​ർ 4794 -ാം ന​ന്പ​ര്‍ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം, വാ​ര്‍​ഷി​കാ​ഘോ​ഷം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ​എ​സ്എ​സ് നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് യൂ​ണി​യ​ൻ ചെ​യ​ര്‍​മാ​ൻ എ​ൻ. ഹ​രി​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​യ്യാ​റ്റി​ന്‍​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ലെ​യി​ൻ സ്വ​ദേ​ശി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് കൂ​ട്ട​പ്പ​ന മ​ഹേ​ഷ് നി​ര്‍​വ​ഹി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും.

പാ​റ​ശാ​ല ന​ർ​ത്ത​കി ഡാ​ൻ​സ് അ​ക്കാ​ഡ​മി​യു​ടെ ഓ​ണാ​ഘോ​ഷ​പരിപാടികളും ചി​ല​ങ്ക പൂ​ജ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ല്ലൂ​ര്‍ ശ്രീ​കൃ​ഷ്ണ​വി​ലാ​സം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക​യും സം​ഗീ​ത സം​വി​ധാ​യ​ക​യു​മാ​യ അ​ഡ്വ. ഗാ​യ​ത്രി നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി മ​ധു മു​ല്ലൂ​ര്‍ അ​ധ്യ​ക്ഷ​നായി. മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ ഗി​രീ​ഷ് പ​രു​ത്തി​മ​ഠം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നെ​യ്യാ​റ്റി​ന്‍​ക​ര കൃ​ഷ്ണ​ന്‍​കോ​വി​ല്‍ ജം​ഗ്ഷ​ന്‍ ഉ​ണ്ണി​ക്ക​ണ്ണ​ന്‍ സേ​വാ​സ​മി​തി​യു​ടെ ഓ​ണാ​ഘോ​ഷ​വും വാ​ര്‍​ഷി​കാ​ഘോ​ഷ​വും ആ​രം​ഭി​ച്ചു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് അ​ത്ത​പ്പൂ​വി​ട​ല്‍, പ​ത്തി​നു ക​ലാ-കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ എ ന്നിവയുണ്ടാകും. വൈ​കു​ന്നേ​രം ആ​റി​നു സാം​സ്കാ​രി​ക സ​മ്മേ​ള​നം ഫ്രാ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ന്‍ കൗ​ണ്‍​സി​ല​ര്‍ മ​ഞ്ച​ത്ത​ല സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​കും. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എം. ​അ​ലി ഫാ​ത്തി​മ ഓ​ണ​സ​ന്ദേ​ശം ന​ല്‍​കും.

തി​രു​മം​ഗ​ലം റ​സി​ഡ‍​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​വും വാ​ര്‍​ഷി​കാ​ഘോ​ഷ​വും 29ന് ​നെ​യ്യാ​റ്റി​ന്‍​ക ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് തി​രു​മം​ഗ​ലം സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നാ​കും. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഗ്രാ​മം പ്ര​വീ​ണ്‍, സു​രേ​ഷ് കു​മാ​ര്‍, അ​ജി​ന്‍, മു​ന്‍ കൗ​ണ്‍​സി​ല​ര്‍ എ​സ്.​കെ ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

പാ​റ​ശാ​ല: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സ​മാ​പി​ച്ചു. മു​ൻ എം​എ​ൽ​എ എ.​ടി. ജോ​ര്‍​ജ് സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മ നാ​ട​ക പി​ന്ന​ണി ഗാ​യി​ക​യും സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ന​കാ​ര്യ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​മീ​ള, സ​ര​സ്വ​തി ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​സ്. കെ. ​അ​ജ​യ്യ​കു​മാ​ര്‍, ജ​യി​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഡോ. ​ആ​ര്‍. വ​ത്സ​ല​ന്‍, ഡെ​സ്മാ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​സു​രേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​അ​രു​ണ്‍, പൂ​വാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​തി​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ആ​ന്‍​സി വി. ​ദാ​സ്, പി. ​സ​ലീ​ല, ലി​ജു​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ത്‌​ന​രാ​ജ്, ശോ​ഭ ക​ല്പാ​സ്, മാ​റാ​ടി സ​ന​ല്‍, ബി​ന്ദു കെ. ​സു​കു​മാ​ര്‍, അ​ര്‍​ച്ച​ന, കെ. ​ബി​ന്ദു, പ്ര​ഗീ​ത്, പ്ര​വീ​ണ, മോ​ഹ​ന കു​മാ​ര്‍, വി​നി​ത​കു​മാ​രി, ബി​ഡി​ഒ കെ.​പി. ചി​ത്ര, ജോ​യി​ന്‍റ് ബി​ഡി​ഒ രാ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ മ​ത്സ​ര​ വി​ജ​യി​ക​ളാ​യു​ള്ള​വ​ര്‍​ക്ക് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

വെ​ള്ള​റ​ട : വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ച​രു​വി​ള രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. പ​ത്മ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മോ​ഹ​ന​ന്‍, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ കെ. ​ദ​സ്ഥ​ഗീ​ര്‍, ശ്രീ​ക​ണ്ഠ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാം ​ഡേ​വി​ഡ്, ഇ​ട​മ​ന​ശ്ശേ​രി സ​ന്തോ​ഷ്, കെ.​ജി. മം​ഗ​ള്‍​ദാ​സ്, വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ര്‍, ട്ര​ഷ​റ​ര്‍ ര​തീ​ഷ്, പ്ര​സി​ഡ​ന്‍റ് സ​ത്യ​ശീ​ല​ന്‍, പി.​എ​സ്. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ള്‍, ചെ​ണ്ട​മേ​ളം, ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്ക​ല്‍, തു​ട​ങ്ങി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ണു വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ശ്രീ​കാ​ര്യം: താ​ഴെ ക​രി​യം ശ്രീ​ഭ​ദ്ര റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഉ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി.​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ക​രി​യം വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ര​ക്ഷാ​ധി​കാ​രി ടി. ​അ​ശോ​ക്കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി സൗ​മ്യ ബി​ജു പു​തി​യ പ​ദ്ധ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. അ​സോ​സി​യേ​ഷ​ന്‍റെ മു​ഴു​വ​ൻ റോ​ഡു​ക​ളും കാ​മ​റാ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന പ​ദ്ധ​തി ക​ഴ​ക്കു​ട്ടം എ​സി​പി എ​സ്.​വൈ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള ഓ​ണ​ക്കോ​ടി വി​ത​ര​ണ​വും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും സ​മ്മാ​ന​ദാ​ന​വും കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​എ​സ്. ബി​ന്ദു, അ​രു​ൺ വ​ട്ട​വി​ള, എ​സ്. ജ്യോ​തി​സ് ച​ന്ദ്ര​ൻ, റൊ​ട്ടേ​റി​യ​ൻ ആ​ർ. ബി​ജു​കു​മാ​ർ, എ​ൽ. ശ്രീ​ലേ​ഖ, സി. ​ബാ​ബു, എം. ​ര​ഞ്ജി​ത് കു​മാ​ർ, കെ.​കെ. ശ്രീ​നി​വാ​സ​ൻ എന്നിവർ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.

ക​ള്ളി​ക്കാ​ട്: 20 വ​ർ​ഷ​മാ​യി ഒ​ന്നാം ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി സം​ഘ​മി​ത്ര പു​രു​ഷ സ്വ​യം​സ​ഹാ​യ സം​ഘം. മ​ങ്കാ​ര​മു​ട്ടം സം​ഘ​മി​ത്ര പു​രു​ഷ സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​വ​ണ​യും 40 കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കോ​ടി, മ​ല​ക്ക​റി, അ​രി എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​വി​നോ​ദ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നി പ്ര​സാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​ജി​നി​മോ​ൾ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ആ​ർ. അ​ജി​ത, ക​വി അ​ജി ദൈ​വ​പ്പു​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ക​ല്‍​വീ​ട്ടി​ലെ അ​മ്മ​മാ​രു​ടെ പൊ​ന്നോ​ണാ​ഘോ​ഷം

നെ​യ്യാ​റ്റി​ന്‍​ക​ര : വ​ട്ട​ത്തി​ല്‍ ക​ളം​വ​ര​ച്ച് അ​വ​ര്‍ പൂ​ക്ക​ളം തീ​ര്‍​ത്തു. ഒ​റ്റ​യ്ക്കും സം​ഘ​മാ​യും പാ​ട്ടു​പാ​ടി. ചി​ല​ര്‍ പ​തി​യെ ചു​വ​ടു​ക​ള്‍​വ​ച്ചു. പ​ക​ല്‍​വീ​ട്ടി​ലെ അ​മ്മ​മാ​ര്‍ മാ​വേ​ലി​യോ​ടൊ​പ്പം​നി​ന്ന് ചി​ത്ര​വും പ​ക​ര്‍​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യു​ടെ​യും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ​യും ഹെ​ൽ​പ്പ് ഏ​ജ് ഇ​ന്ത്യ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്താം​ക​ല്ലി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​തൃ​ക സാ​യം​പ്ര​ഭ ഹോം ​പ​ക​ൽ​വീ​ട്ടി​ലെ അ​മ്മ​മാ​രാ​ണ് ഇ​ക്കു​റി​യും ഓ​ണം ആ​ഘോ​ഷി​ച്ച​ത്.
നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ​സ്. സ​ജീ​വ് കു​മാ​ര്‍ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൗ​ൺ​സി​ല​ർ ബി​ന്ദു പ്ര​കാ​ശ് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

പ​ക​ല്‍​വീ​ട്ടി​ലെ അ​മ്മ​മാ​ര്‍ തി​രു​വാ​തി​ര, ഓ​ണ​പ്പാ​ട്ട് എ​ന്നി​ങ്ങ​നെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സു​ന്ദ​രി​ക്ക് പൊ​ട്ടു​തൊ​ട​ൽ, നാ​ര​ങ്ങ​യും സ്പൂ​ണും മു​ത​ലാ​യ വി​വി​ധ ത​ര​ത്തി​ലു​ള്ള ഓ​ണ​ക്ക​ളി​ക​ളും അ​ര​ങ്ങേ​റി. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡ​ബ്ല്യൂ.​ആ​ർ. ഹീ​ബ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ക​ല്‍​വീ​ട്ടി​ലെ അം​ഗ​ങ്ങ​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പാ​റ​ശാ​ല രൂ​പ​ത എം​സി​എ നേ​താ​ക്ക​ൾ പ​ക​ൽ​വീ​ട് സ​ന്ദ​ർ​ശി​ച്ചു. എ​ല്ലാ​വ​ർ​ക്കും ഓ​ണ​ക്കോ​ടി​ക​ൾ വി​ത​ര​ണം ചെ​യ്തു. മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് കോ​ള​ജി​ലെ എം​എ​സ്ഡ​ബ്ല്യൂ വി​ദ്യാ​ർ​ഥി​ക​ളും പ​ക​ൽ​വീ​ട് സ​ന്ദ​ർ​ശി​ച്ച് വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up