x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണാഘോഷ പരിപാടികൾ

വെബ് ഡെസ്ക്
Published: August 22, 2026 02:06 AM IST | Updated: August 22, 2026 02:06 AM IST

കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തീ​ർ​ത്ത പൂ​ക്ക​ളം

നെ​യ്യാ​റ്റി​ന്‍​ക​ര : ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ന്‍ ആ​ന്‍​ഡ് ഉ​മ്മ​ന്‍​ചാ​ണ്ടി സ്മൃ​തി കേ​ന്ദ്രം നെ​യ്യാ​റ്റി​ന്‍​ക​ര ബ്ലോ​ക്ക് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ഇ​ന്ന് ന​ട​ക്കും. അ​മ​ര​വി​ള ദേ​വി​ക ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന ച​ട​ങ്ങ് ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ന്‍ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ എം.​എം ഹ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ന്‍.​ശ​ക്ത​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ്ലോ​ക്ക് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​മ​ര​വി​ള സു​ദേ​വ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​കു​ന്ന യോ​ഗ​ത്തി​ല്‍ മി​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ബി.​എ​സ് ബാ​ല​ച​ന്ദ്ര​ന്‍, നിം​സ് എം​ഡി ഡോ. ​എം.​എ​സ് ഫൈ​സ​ല്‍​ഖാ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന തു​മ്പ​പ്പൂ 2026 ഓ​ണാ​ഘോ​ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. 24 വ​രെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, ക​ള​രി​പ്പ​യ​റ്റ് മ​ത്സ​രം, തി​രു​വാ​തി​ര, ഓ​ണ​ക്ക​ളി​ക​ള്‍, പാ​യ​സ​മേ​ള, ഓ​ണ​ച്ച​ന്ത, സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ന്നി​വ ന​ട​ക്കും.

ബാ​ല​രാ​മ​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് എ​ല്‍​പി സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം - ഓ​ണം പൊ​ന്നോ​ണം അ​ഡ്വ. എം ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ. ​റോ​ബി​ന്‍​രാ​ജ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഷി​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശാ​ന്തി, ആ​നി, സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മെ​ഗാ തി​രു​വാ​തി​ര, ഓ​ണ​പ്പാ​ട്ട്, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, വ​ടം​വ​ലി, ഓ​ണ​സ​ദ്യ എ​ന്നി​വ​യും ന​ട​ന്നു.

ലൂ​ര്‍​ദ്പു​രം സെ​ന്‍റ് ഹെ​ല​ന്‍​സ് ഹൈ​സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം ഹെ​ല​നോ​ണം 2026 വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു കൂ​ടി സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജിം കാ​ര്‍​വി​ന്‍ റോ​ച്ച്, കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ പ്ര​ദീ​പ് ജ​സ്റ്റ​സ്, സ്കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ആ​ലി​സ് വ​ര്‍​ഗീ​സ്, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ട്രീ​സ സി​റി​യ​ക്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ മി​നി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ഓ​ണ​ക്കാ​ഴ്ച, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു.

ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര ആ​ര്‍​സി എ​ല്‍​പി സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം പൂ​വി​ളി ചെ​ങ്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ. ​റോ​ബ​ര്‍​ട്ട് വി​ന്‍​സ​ന്‍റ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ അ​ധ്യ​ക്ഷ​യാ​കു​ന്ന ച​ട​ങ്ങി​ല്‍ മ​ര്യാ​പു​രം ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​വി​പി​ന്‍, ഹെ​ഡ്മി​സ്ട്ര​സ് ഷാ​ജി​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​ജി​ന്‍​സി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഓ​ണ​പ്പാ​ട്ടു​ക​ള്‍, മെ​ഗാ തി​രു​വാ​തി​ര, അ​മ്മ​മാ​രു​ടെ നൃ​ത്തം, ക​ല​മ​ടി, ഓ​ണ​സ​ദ്യ എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.
നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ വ​ഴി​മു​ക്ക് എ​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും മു​ന്‍ എം​എ​ല്‍​എ കെ. ​ആ​ന്‍​സ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍ ഹീ​ബ, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഉ​ച്ച​ക്ക​ട വി​ജ്ഞാ​ന​പ്ര​ദാ​യി​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണ​പ്പെ​രു​മ 2026 ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​രം, ബോ​ക്സിം​ഗ്, ക​രാ​ട്ടെ ഡെ​മോ​ണ്‍​സ്ട്രേ​ഷ​ന്‍, പ്ര​ദ​ര്‍​ശ​ന ക​ള​രി​പ്പ​യ​റ്റ് എ​ന്നി​വ ന​ട​ന്നു.
ചി​ങ്ങ​നി​ലാ​വ് എ​ന്ന പേ​രി​ൽ വ​ട്ട​വി​ള കാ​രു​ണ്യ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍ ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ള്ള​റ​ട:​ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ജ​നാ​ര്‍​ദ​ന​പു​രം ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ ഓ​ണാ​ഘോ​ഷം ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ പു​ലി​പ്പാ​റ ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ. പ്ര​സി​ഡ​ന്‍റ് ഷാ​ജു ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ ര​ക്ഷാ​ധി​കാ​രി അ​ഡ്വ.​ജെ. വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ അ​ഡ്വ.​എ​സ്.​ശ്രീ​കു​മാ​രി​യ​മ്മ എ​ന്നി​വ​ർ ഓ​ണ സ​ന്ദേ​ശം ന​ല്‍​കി. ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​എ​സ്. ആ​ദ​ര്‍​ശ് കു​മാ​ര്‍, പ്രി​ന്‍​സി​പ്പാ​ള്‍ ഷീ​ബ ജ​പ​മ​ല​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്. എ​സ്. അ​ഖി​നേ​ത്, പി. ​വി. പ്ര​വീ​ണ്‍ വ​ട്ട​പ്പാ​റ, എ​സ്. എ​സ്.​അ​നി​ല്‍​കു​മാ​ര്‍, പ​ദ്‌​മേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മി​ക​ച്ച യു​വ​ക​ര്‍​ഷ​ക​നു​ള്ള പ​ഞ്ചാ​യ​ത്ത് അ​വാ​ര്‍​ഡ് നേ​ടി​യ അ​ധ്യാ​പ​ക​ന്‍ പ്ര​വീ​ണ്‍ കൃ​ഷ്ണ​നെ അ​നു​മോ​ദി​ച്ചു. കു​ട്ടി​ക​ള്‍ പു​ക്ക​ള​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. ഓ​ണാ​ഘോ​ഷം പ്ര​ശ​സ്ത ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ പു​ലി​പ്പാ​റ ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കി​ളി​മാ​നൂ​ർ:​കാ​രേ​റ്റ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രി​യ​ദ​ർ​ശി​നി എ​ഡ്യു​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ട്ടു​മ്പു​റം ബ​ഡ്സ് സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ബ​ഡ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഓ​ണ​സ​ദ്യ തു​ട​ങ്ങി​യ​വ ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ അ​ത്ത​പൂ​ക്ക​ളം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വാ​മ​ന​പു​രം എം​എ​ൽ​എ സു​ധീ​ർ​ഷ പാ​ലോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഓ​ണ​ക്കി​റ്റ്‌​വി​ത​ര​ണം ന​ട​ത്തി.​ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ. ​അ​ഹ​മ്മ​ദ് ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്റ്റ്‌ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ് സു​സ്മി​ത,സി.​എ​സ്. സൈ​ജു, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം.​ബേ​ബി, എ​സ്.​അ​ഞ്ജ​ന, എ​ൻ.​ടി.​അ​നീ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ കു​ക്കു, എ​സ്.​എ​സ്.​സു​മേ​ഷ്, ജി.​ര​വീ​ന്ദ്ര​ഗോ​പാ​ൽ, സി. ​രു​ഗ്മി​ണി​യ​മ്മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ ടീ​ച്ച​ർ അ​നീ​ന ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : Nattuvishesham District News Onam celebration

Recent News

Corehub Up