പ്രതീകാത്മക ചിത്രം
ഉള്ളൂർ: തിരുവനന്തപുരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഇഞ്ചക്ഷൻ സൂചികൾ മോഷണം പോയ സംഭവത്തിൽ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കൊല്ലം മുളങ്കാടകം മല്യകുളങ്ങര എം.സി.ആർ.എ 36-ൽ സജിൻ പീറ്റർ (37), കൊല്ലം മുണ്ടയ്ക്കൽ എൽ.പി സ്കൂളിനു സമീപം പീറ്റർ കോട്ടേജിൽ ഡിക്സൺ പീറ്റർ (47) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലെ നഴ്സിംഗ് ഡ്യൂട്ടി റൂമിൽ സൂക്ഷിച്ചിരുന്ന കുത്തിവയ്പിനുള്ള സൂചി അടങ്ങുന്ന ബോക്സ് തുറന്ന് സൂചികൾ മോഷ്ടിക്കുകയായിരുന്നു. മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിന് വേണ്ടി പ്രതികൾ സിറിഞ്ചുകൾ മോഷ്ടിച്ചതാണോ എന്ന് പൊലിസ് സംശയിക്കുന്നു.
റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയാൽ മാത്രമേ ഇവരുടെ കൂട്ടുപ്രതികളോ മറ്റ് സംഘങ്ങളോ ഉണ്ടോ എന്ന് അറിയാൻ സാധിക്കുകയുള്ളൂ. പ്രതികളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ വച്ച് മയക്കുമരുന്നു സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി മെഡിക്കൽ കോളജ് പൊലിസ് അറിയിച്ചു.
Tags : Nattuvishesham District News Needle theft medical college