x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭ വ​ള​പ്പി​ൽ "ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി'

വെബ് ഡെസ്ക്
Published: August 22, 2026 02:47 AM IST | Updated: August 22, 2026 02:47 AM IST

‘ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി’പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് നി​യ​മ​സ​ഭാ സ്‌​പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

തി​രു​വ​ന​ന്ത​പു​രം :കേ​ര​ള നി​യ​മ​സ​ഭാ സെ​ക്രട്ടേറി​യ​റ്റ് ഹ​രി​ത ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ ‘ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി’ പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. നി​യ​മ​സ​ഭാ സ്‌​പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി​യി​ൽ ഉ​ൽ​പ്പാ​ദി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന പ​ച്ച​ക്ക​റി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ള​വെ​ടു​ത്ത​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ പ​രി​സ്ഥി​തി ബോ​ധ​വും കാ​ർ​ഷി​ക സം​സ്കാ​ര​വും വ​ള​ർ​ത്താ​ൻ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​യാ​ണെ​ന്ന് സ്‌​പീ​ക്ക​ർ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ഷാ​ജി സി.​ബേ​ബി, സ്പീ​ക്ക​റു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ൻ​കു​മാ​ർ, ഹ​രി​ത ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ, നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വി​ള​വെ​ടു​പ്പി​ന് പി​ന്നാ​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി പ​ച്ച​ക്ക​റി​ക​ളു​ടെ വി​പ​ണ​ന​വും ഹ​രി​ത ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു.

Tags : Nattuvishesham District News Onam Legislative Assembly

Recent News

Corehub Up