x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

41 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: August 22, 2026 02:49 AM IST | Updated: August 22, 2026 02:49 AM IST

പ്രതീകാത്മക ചിത്രം

​ഉ​ള്ളൂ​ർ: ബി​സി​ന​സ് വി​പു​ലീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ആ​ശ​യ​ങ്ങ​ളും വ​ള​ർ​ച്ചാ പ​ദ്ധ​തി​ക​ളും (പി​ച്ച് ഡെ​ക്ക് ) ത​യ്യാ​റാ​ക്കി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 41 ല​ക്ഷം രൂപ ത​ട്ടി​യെ​ടു​ത്തു എ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊലിസ് അ​റ​സ്റ്റു ചെ​യ്തു.

ഉ​ള്ളൂ​ർ ഐ​ശ്വ​ര്യ ന​ഗ​ർ സ്വ​ദേ​ശി കാ​ർ​ത്തി​ക് (25), തി​രു​മ​ല മ​ങ്കാ​ട്ടു​ക​ട​വ് സ്വ​ദേ​ശി ഭ​ര​ത് ജെ. ​ബൈ​ജു (23)എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. കു​മാ​ര​പു​രം സ്വ​ദേ​ശി ടെ​റ​ൻ​സ് പോ​ൾ അ​ല​ക്സാ​ണ്ട​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

പ്ര​തി​ക​ൾ ഫ്രാ​ൻ​സി​ൽ അ​മ​നാ​ര ഹോ​ൾ​ഡിം​ഗ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ജീ​വ​ന​ക്കാ​രാ​ണെ​ന്ന വ്യാ​ജേ​ന പ​രാ​തി​ക്കാ​ര​ന്‍റെ ബി​സി​ന​സ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​പ്പി​ക്കു​ന്ന​തി​നു​മാ​യി പി​ച്ച് ഡെ​ക്ക് ത​യ്യാ​റാ​ക്കി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ക്കു​ക​യും 41 ല​ക്ഷം രൂപ ത​ട്ടി​യെ​ന്നു​മാ​ണ് പ​രാ​തി.

പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കു​ക​യോ തു​ക തി​രി​കെ കൊ​ടു​ക്കു​ക​യോ ചെ​യ്യാ​തെ വ​ഞ്ചി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Tags : Nattuvishesham District News Two arrested

Recent News

Corehub Up