x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​യ​പ്പ​ള്ളി​യി​ല്‍ കാ​ര്‍ ഓ​ട്ടോ​യി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച് അ​പ​ക​ടം: അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 22, 2026 03:36 AM IST | Updated: August 22, 2026 03:36 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം : പൂ​യ​പ്പ​ള്ളി​യി​ല്‍ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ ഓ​ട്ടോ​യി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച് അ​പ​ക​ടം. അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. രാ​ജേ​ന്ദ്ര​ന്‍, മ​റി​യാ​മ്മ, റൂ​ബി എ​ന്നി​വ​രാ​ണ് ഓ​ട്ടോ​യി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. അ​ന്‍​സാ​ര്‍, റാ​ഫി എ​ന്നി​വ​രാ​യി​രു​ന്നു ബൈ​ക്ക് യാ​ത്രി​ക​ര്‍. പ​രിക്കേ​റ്റ​വ​രി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ര്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​യി​ലും ബൈ​ക്കി​ലും ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കൊ​ല്ലം കി​ളി​കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി അ​ഭി​ജി​ത് ആ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. കാ​റി​ന്‍റെ പി​ന്‍​സീ​റ്റി​ല്‍ നി​ന്നു മ​ദ്യ​ക്കു​പ്പി​ക​ള്‍ ക​ണ്ടെ​ടു​ത്തു. ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്നോ എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : Nattuvishesham District News Accident Pooyappally five injured

Recent News

Corehub Up