പ്രതീകാത്മക ചിത്രം
കരുവാരകുണ്ട്: തുവൂര്‍ പഞ്ചായത്തിലൂടെ തോട്ടുവാടി തോട്ടിലേക്ക് മലിനജലം ഒഴുക്കിവിട്ട ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തി. നരിയക്കംപൊയില്‍ വാര്‍ഡിലെ ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് പഞ്ചായത്ത് സെക്രട്ടറി ഡിമാന്‍ഡ് നോട്ടീസ് നല്‍കിയത്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 219 (കെ) പ്രകാരമാണ് നടപടി. വീടുകളിലേയും സ്ഥാപനങ്ങളിലേയും മലിനജലവും മറ്റ് അവശിഷ്ടങ്ങളും പൊതുതോടുകളിലേക്കും പുഴകളിലേക്കും ഒഴുക്കിവിടുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews