ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പും റോട്ടറാക്ട് ഡിസ്ട്രിക്ട് 3205 ഉം റീജണൽ സ്പാർട്സ് സെന്ററും സംയുക്തമായി നടത്തിയ വിത്ത് പന്ത് നിർമാണ ശിൽപശാല ബികെആർജി വൈസ് പ്ര
കൊച്ചി: 10,000 വിത്തുപന്തുകൾ നിർമിക്കുന്നതിനായി ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ് (ബികെആർജി), റോട്ടറാക്ട് ഡിസ്ട്രിക്ട് 3205, റീജിയണൽ സ്പോർട്സ് സെന്റർ (ആർഎസ്സി) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശിൽപശാല സംഘടിപ്പിച്ചു. റീജണൽ സ്പോർട്സ് സെന്ററിൽ നടന്ന ശിൽപശാലയിൽ നിർമിച്ച വിത്തുപന്തുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലുമുള്ള അനുയോജ്യമായ സ്ഥലങ്ങളിൽ വിതറുന്നതിനും വിന്യസിക്കുന്നതിനുമായി വിതരണം ചെയ്യും.
വ്യവസായിയും ബികെആർജി സ്ഥാപകാംഗവുമായ ശിവദാസ മേനോൻ, വൈസ് പ്രസിഡന്റ് എസ്.എ.എസ്. നവാസ്, ബികെആർജി ഹരിത പദ്ധതികളുടെ കോ-ഓർഡിനേറ്റർ കിഷോർ രംഗനാഥ്, റോട്ടറാക്ട് ഡിസ്ട്രിക്ടിന്റെ പ്രസന്റേറ്റീവ് റോട്ടേറിയൻ പോൾ ഹാരിസ് ഫെല്ലോ (പിഎച്ച്എഫ്) നമിത് കൃഷ്ണ, സ്റ്റാർട്ടപ്പ് സംരംഭകനും ഗ്രീൻ ബുക്ക് പ്രതിനിധിയുമായ ആകാശ് ബി. അശോക് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews