ലോക മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത് രണ്ട് സ്വർണ മെഡൽ ഉൾപ്പെടെ നാല് മെഡൽ നേടിയ മുൻ എംഎൽഎ എം.ജെ. ജേക്കബിനെ ആദരിക്കുന്ന ചടങ്ങ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം
തിരുമാറാടി: ദക്ഷിണ കൊറിയയില്‍ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണ മെഡലും വെങ്കല മെഡലും നേടിയ മുന്‍ എംഎല്‍എ എം.ജെ. ജേക്കബിന് തിരുമാറാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൗരസ്വീകരണം നല്കി. ടാഗോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അണ്ടര്‍ 20 അത്ലറ്റിക് മീറ്റില്‍ 800 മീറ്ററിൽ സ്വര്‍ണം നേടിയ കസ്തൂര്‍ബ പി. പ്രസാദിനെയും മന്ത്രി ആദരിച്ചു.
ആഘോഷ കമ്മിറ്റി കണ്‍വീനര്‍ കെ.കെ. അബ്രാഹാം, പഞ്ചായത്ത് സെക്രട്ടറി ആദര്‍ശ് ജയേന്ദ്രകുമാര്‍, അനില്‍ ചെറിയാന്, ആശ സനില്‍, ബിനോയി കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews