x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​നം

വെബ് ഡെസ്ക്
Published: October 11, 2026 04:26 AM IST | Updated: October 11, 2026 04:26 AM IST

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​കേ​ന്ദ്ര​ത്തി​ലെ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം.

കാ​ഞ്ഞ​ങ്ങാ​ട്: 43 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​നം. ഏ​റെ​ക്കാ​ല​മാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്കു​റ​വ് സം​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം ന​ൽ​കി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലും ജു​ലൈ​യി​ലും ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് എ​ൻ​ഐ​ടി സം​ഘം കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഘ​ട​നാ​പ​ര​മാ​യ ഭാ​ഗ​ങ്ങ​ളാ​യ ബീം, ​കോ​ളം, സ്ലാ​ബ് എ​ന്നി​വ​യ്ക്ക് ചു​രു​ങ്ങി​യ​ത് 25 മെ​ഗാ​പാ​സ്ക​ൽ (എം​പി​എ) ബ​ലം വേ​ണ്ടി​ട​ത്ത് 13 എം​പി​എ ബ​ലം മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മേ​ൽ​ക്കൂ​ര​യി​ലെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്ന് തു​രു​മ്പി​ച്ച ക​മ്പി​ക​ൾ പു​റ​ത്തു​കാ​ണാ​വു​ന്ന നി​ല​യി​ലാ​ണ്. ക​ട​ലി​ൽ നി​ന്നു​ള്ള ദൂ​രം താ​ര​ത​മ്യേ​ന കു​റ​വാ​യ​തി​നാ​ൽ ഉ​പ്പു​കാ​റ്റ് ത​ട്ടി​യാ​ണ് ക​മ്പി​ക​ൾ കൂ​ടു​ത​ലാ​യി ദ്ര​വി​ച്ച​ത്. മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് വെ​ള്ള​മി​റ​ങ്ങി പ​ല ഭാ​ഗ​ങ്ങ​ളി​ലും ചു​വ​രു​ക​ളും ന​ന​ഞ്ഞു കു​തി​രു​ന്നു​ണ്ട്.

സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് ബീ​മി​നു മു​ക​ളി​ൽ താ​ങ്ങി​നി​ർ​ത്തി​യ കോ​ൺ​ക്രീ​റ്റ് ഷോ ​വാ​ളി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ആ​ഴ​ത്തി​ൽ വി​ണ്ടു​കീ​റി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ബ​സു​ക​ൾ പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന ഭാ​ഗ​ത്തും കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു താ​ഴേ​ക്കു പ​തി​ച്ച സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​മേ​ൽ കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ പ​തി​ക്കാ​തി​രി​ക്കാ​ൻ കോ​ൺ​ക്രീ​റ്റി​നു താ​ഴെ ഷീ​റ്റി​ട്ട് മ​റ​ച്ചി​രി​ക്കു​ക​യാ​ണ്.

പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും കെ​ട്ടി​ട​ത്തി​നു താ​ഴെ​യു​ണ്ടാ​കും. തി​ര​ക്കേ​റി​യ നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ കെ​ട്ടി​ട​ത്തി​നു ത​ക​ർ​ച്ച​യു​ണ്ടാ​യാ​ൽ അ​ത് വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന നി​ർ​ദേ​ശം ക​ഴി​ഞ്ഞ ആ​ർ​ടി​എ യോ​ഗം മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഐ​ടി​ക്കു​ള്ള ഫീ​സി​ന​ത്തി​ൽ 1.8 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​നും ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​പ്പി​ക്കേ​ണ്ടി​വ​രും

ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​നൊ​പ്പം പാ​ര​മ്പ​ര്യ​മു​ള്ള സി​റ്റി ബേ​ക്ക​റി​യും ക​വി​ത സ്റ്റു​ഡി​യോ​യു​മ​ട​ക്കം നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. തി​ര​ക്കേ​റി​യ ലോ​ട്ട​റി സ്റ്റാ​ളും മെ​ഡി​ക്ക​ൽ ഷോ​പ്പും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി.​വി. ര​മേ​ശ​ന്‍റെ ഭാ​ര്യ അ​നി​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് തു​ട​ങ്ങി​യ ഖാ​ദി കേ​ന്ദ്ര​വും ഇ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ഇ​വ​യെ​ല്ലാം ഒ​ഴി​ഞ്ഞു​പോ​കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ന​ൽ​കേ​ണ്ടി​വ​രും. നീ​ലേ​ശ്വ​ര​ത്ത് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ച് പു​ന​ർ​നി​ർ​മി​ച്ച​പ്പോ​ൾ പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ വാ​ട​ക​ക്കാ​ർ​ക്ക് പു​തി​യ കെ​ട്ടി​ട​ത്തി​ലെ മു​റി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഇ​ത് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ കാ​ര്യ​ത്തി​ൽ കെ​ട്ടി​ടം ഇ​തേ സ്ഥാ​ന​ത്ത് പു​ന​ർ​നി​ർ​മി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ​ത​ന്നെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

നീ​ലേ​ശ്വ​ര​ത്തെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പു​ന​ർ​നി​ർ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ബി​ജെ​പി കൗ​ൺ​സി​ല​ർ എ​ച്ച്.​ആ​ർ. സു​ക​ന്യ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​വ​ച്ചു. നീ​ലേ​ശ്വ​ര​ത്ത് നേ​ര​ത്തേ ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം നി​ല​നി​ന്നി​രു​ന്ന റോ​ഡി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തു​നി​ന്നു​മാ​റി അ​തി​ന്‍റെ എ​തി​ർ​വ​ശ​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട്ടും അ​തേ രീ​തി​യി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യാ​ണെ​ങ്കി​ൽ റോ​ഡി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്ത് ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​ൻ കൂ​ടു​ത​ൽ സ്ഥ​ല​സൗ​ക​ര്യം ല​ഭി​ക്കും. കെ​ട്ടി​ട​ത്തി​ന്‍റെ വ​ലി​പ്പ​വും മു​റി​ക​ളു​ടെ എ​ണ്ണ​വും കൂ​ട്ടു​ന്ന​തി​ലൂ​ടെ ന​ഗ​ര​സ​ഭ​യ്ക്ക് കൂ​ടു​ത​ൽ വ​രു​മാ​ന​വും ഉ​റ​പ്പു​വ​രു​ത്താ​നാ​കും. ഇ​വി​ടെ ടൗ​ൺ സ്റ്റാ​ൻ​ഡ് ആ​യി നി​ല​നി​ർ​ത്തി ഇ​തോ​ടൊ​പ്പം ബ​ഹു​നി​ല പാ​ർ​ക്കിം​ഗ് പ്ലാ​സ കൂ​ടി പ​ണി​യ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ചെ​യ​ർ​പേ​ഴ്സ​ൺ വി.​വി. ര​മേ​ശ​ൻ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് പ്ര​ശ്ന​ത്തി​നും ഇ​തോ​ടെ ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കും.

 

 

 

 

മ​റ​യു​ന്ന​ത് പ​ഴ​യ കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ച്ചി​ത്രം

 

കാ​ഞ്ഞ​ങ്ങാ​ട്: മാ​റി​വ​രു​ന്ന ത​ല​മു​റ​ക​ൾ​ക്കു മു​ന്നി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന അ​ട​യാ​ള​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്ന കെ​ട്ടി​ട​മാ​ണ് കോ​ട്ട​ച്ചേ​രി​യി​ലെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്. 43 വ​ർ​ഷം മു​മ്പ് കാ​ഞ്ഞ​ങ്ങാ​ട് പ​ഞ്ചാ​യ​ത്താ​യി​രു​ന്ന കാ​ല​ത്താ​ണ് ഈ ​കെ​ട്ടി​ടം പ​ണി​ത​ത്.

അ​ന്ന് ചെ​റി​യൊ​രു ടൗ​ൺ മാ​ത്ര​മാ​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട്ടെ ഈ ​നാ​ലു​നി​ല കെ​ട്ടി​ടം പ​ല​ർ​ക്കും അ​ത്ഭു​ത​ക്കാ​ഴ്ച​യാ​യി​രു​ന്നു​വെ​ന്ന് പ​ഴ​യ ത​ല​മു​റ​ക്കാ​ർ ഓ​ർ​ക്കു​ന്നു. ഇ​തി​നേ​ക്കാ​ൾ വ​ലി​യ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ചു​റ്റു​പാ​ടും ഉ​യ​ർ​ന്നു​പൊ​ങ്ങി​യ​ത് പി​ന്നീ​ടാ​ണ്. അ​ടു​ത്ത​കാ​ലം വ​രെ സ​ഹ​ക​ര​ണ വ​കു​പ്പും പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

 

Tags : NattuVishesham.DistricteNews

Recent News

Corehub Up