x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ടി​പി റോ​ഡ് നി​ര്‍​മാ​ണ​ത്ത​ച്ചൊ​ല്ലി 18 പ​രാ​തി​ക​ൾ

വെബ് ഡെസ്ക്
Published: October 11, 2026 04:58 AM IST | Updated: October 11, 2026 04:58 AM IST

മു​കു​ന്ദ​പു​രം താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ സം​സാ​രി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: കെ​എ​സ്ടി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന തൃ​ശൂ​ര്‍ - കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​ന പാ​ത ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​നെ​ട്ടോ​ളം പ​രാ​തി​ക​ള്‍ ല​ഭി​ച്ച​താ​യി അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ മു​കു​ന്ദ​പു​രം താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ള്‍​ക്കു മ​റു​പ​ടി​യാ​യി​ട്ടാ​ണ് എം​എ​ല്‍​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ഷ​യം തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ച​താ​യും അ​ന്വേ​ഷി​ക്കാ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി.

ഇ​രി​ങ്ങാ​ല​ക്കു​ട ഠാ​ണാ​വി​ല്‍ സ​ബ് ജ​യി​ല്‍ നി​ല​നി​ന്നി​രു​ന്ന സ്ഥ​ല​ത്തി ന്‍റെ ഉ​ട​മ​സ്ഥ​ത സം​ബ​ന്ധി​ച്ച് റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും നി​യ​മ​പ്ര​ശ്‌​ന​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ന്‍റെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും എ​ന്നി​ട്ടു​മാ​ത്ര​മേ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യു​ള്ളൂ​വെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

കെ​എ​ല്‍​ഡി​സി ഫ​ണ്ട് മു​രി​യാ​ട് കോ​ള്‍ മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​നു​പാ​തി​ക​മ​യി ന​ല്‍​ക​ണ​മെ​ന്നും കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​യി റോ​ഡ് പൊ​ളി​ക്കു​മ്പോ​ള്‍ റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു. പു​തു​ക്കാ​ട് മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണം തൂ​ണു​ക​ളി​ല്‍ നി​ല​നി​ർ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കു​ക, ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​നെ മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ളും യോ​ഗം അം​ഗീ​ക​രി​ച്ചു.

യോ​ഗ​ത്തി​ല്‍ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി. ക​ണ്ണ​ന്‍, ഭാ​ഗ്യ​വ​തി ച​ന്ദ്ര​ന്‍, കെ.​എ. സു​രേ​ഷ്, ബീ​ന സു​രേ​ന്ദ്ര​ന്‍, റോ​സി​ലി പൗ​ലോ​സ്, ര​തി ബാ​ബു, ജ​ന​പ്ര​തി നി​ധി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ.​വി. സ​ജീ​വ്, എ. ​ച​ന്ദ്ര​ന്‍, രാ​ഷ്ട്രീ​യ​ക​ക്ഷി ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ന്‍റോ പെ​രു​മ്പി​ ള്ളി, കെ.​സി. കാ​ര്‍​ത്തി​കേ​യ​ന്‍, സി.​യു. പ്രി​യ​ന്‍, വി.​എം. മ​നോ​ജ് തു​ട​ങ്ങി​യ​വ​രും ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. ത​ഹ​സി​ല്‍​ദാ​ര്‍ എം. ​ശ്രീ​നി​വാ​സ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags : NattuVishesham.DistricteNews

Recent News

Corehub Up