ദിവ്യോദയ സംഘടിപ്പിച്ച സ്കൂൾ വിദ്യാർഥികൾക്കായുള്ള ചിത്രരചനാ മത്സരത്തിൽ നിന്ന്.
കോയമ്പത്തൂർ: കുട്ടികളുടെ ദിനാഘോഷങ്ങളുടെ ഭാഗമായി ദിവ്യോദയ സർവമത കേന്ദ്രവും സൗത്ത് ഇന്ത്യൻ ബാങ്ക് ബിഗ് ബസാർ സ്ട്രീറ്റ് ബ്രാഞ്ചും ചേർന്ന് സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ മത്സരത്തിന് ലോകത്തിനുള്ള എന്റെ സന്ദേശം എന്നതായിരുന്നു വിഷയം. നാല് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലെയും 25 സ്കൂളുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ നൽകും. കൂടാതെ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും ലഭിക്കും. മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങും സമാപനസമ്മേളനവും നവംബർ 7 ന് വൈകുന്നേരം 4.30 ന് ദിവ്യോദയ അങ്കണത്തിൽ നടക്കും.
ദിവ്യോദയയുടെ പ്രവർത്തനങ്ങളെയും മതസൗഹാർദ്ദ ലക്ഷ്യങ്ങളെയും പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനവും ഡയറക്ടർ ഫാ.ഡോ. തോമസ് ചീരൻ സി എംഐ സന്ദർശകർക്കായി ഒരുക്കിയിരുന്നു.
Tags : NattuVishesham.DistricteNews