x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: October 11, 2026 05:12 AM IST | Updated: October 11, 2026 05:12 AM IST

കേ​ര​ള ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ടേഴ്​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം രാ​ജ​ൻ ജെ. ​പ​ല്ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​ക​ൾ​ക്ക​നു​സ​രി​ച്ചു സ്ഥാ​പ​ന​വ​ർ​ഗീ​ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നു കേ​ര​ള ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ല​വ്‌​ലി കെ. ​സ​ക്ക​റി​യ മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം​ചെ​യ്തു. വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കു മു​ൻ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ഡീ​ന ആ​ന്‍റ​ണി ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി. മ​നോ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന​ന്‍റ് വി. ​കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ലി​ജോ പോ​ൾ- പ്ര​സി​ഡ​ന്‍റ്, ലി​ജി ജോ​സ്- സെ​ക്ര​ട്ട​റി, സി.​ടി. ബോ​ബി, ടി. ​വി​ൻ​സി ജോ​ർ​ജ്- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എ.​ടി. ബി​ജു, സി.​വി. ജി​നോ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, സി.​ജി. ദി​വ്യ- ട്ര​ഷ​റ​ർ.

Tags : NattuVishesham.DistricteNews

Recent News

Corehub Up