ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഹൈജംപിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അലനല്ലൂർ എച്ച്എസ്എസിലെ സി. ആര്യജിത്ത്.
പാലക്കാട്: ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ കായികമേളയിൽ പറളി ഉപജില്ല കിരീടത്തിലേക്ക്. 22 സ്വർണം, 20 വെള്ളി, 12 വെങ്കലം എന്നിങ്ങനെ മെഡലുകൾ വാരിക്കൂട്ടി 192 പോയിന്റുമായാണ് പറളി ഉപജില്ല ഒന്നാംസ്ഥാനത്ത് തുടരുന്നത്്. 12 സ്വർണം, 11 വെള്ളി, അഞ്ച് വെങ്കലം എന്നിവയുമായി 103 പോയിന്റ് നേടിയാണ് കൊല്ലങ്കോട് ഉപജില്ല രണ്ടാം സ്ഥാനത്തുള്ളത്. പാലക്കാട് ഉപജില്ല 77 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ആറ് സ്വർണം, 10 വെള്ളി, 10 വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം.
സ്കൂളുകളിൽ 87 പോയിന്റുമായി പറളി ഹൈസ്കൂളാണ് മുന്നിൽ. 13 സ്വർണം, ആറ് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം. മുണ്ടൂർ എച്ച്എസ് 78 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഏഴ് സ്വർണം, 12 വെള്ളി, ഏഴ് വെങ്കലം എന്നിങ്ങനെയാണ് മെഡലുകൾ.
ആറ് സ്വർണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം എന്നിവ നേടി 42 പോയിന്റുമായി വിഎംഎച്ച്എസ് വടവന്നൂരാണ് മൂന്നാം സ്ഥാനത്ത്. കടുത്തചൂടിൽ മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ മഴപെയ്തതുമൂലം മത്സരങ്ങൾ അല്പനേരം തടസപ്പെട്ടു. മഴ തോർന്ന ശേഷമാണ് 100 മീറ്റർ ഓട്ടമത്സരങ്ങൾ ഉൾപ്പെടെ നടന്നത്.
സമാപനദിവസമായ ഇന്ന് ക്രോസ് കണ്ട്രി, ഷോട്ട്പുട്ട്, 200 മീറ്റർ, ഡിസ്കസ് ത്രോ, 800 മീറ്റർ, ഹാമ്മർ ത്രോ, ഹൈജംപ്, ലോംഗ്ജംപ്, റിലേ തുടങ്ങിയ മത്സരങ്ങളുടെ ഫൈനൽ നടക്കും. സമാപനസമ്മേളനം രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്യും.
Tags : NattuVishesham.DistricteNews