x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​ൾ പി​രി​വ് പു​നരാ​രം​ഭി​ച്ചു: ടോ​ൾ പി​രി​വ് പു​നരാ​രം​ഭി​ച്ചു: നാ​ട്ടി​ക​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം

വെബ് ഡെസ്ക്
Published: October 11, 2026 05:19 AM IST | Updated: October 11, 2026 05:19 AM IST

യു​ഡി​എ​ഫ് ടോ​ൾ പ്ലാ​സ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്

തൃ​പ്ര​യാ​ർ: ജ​ന​രോ​ഷ​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത നാ​ട്ടി​ക​യി​ൽ നി​ർ​ത്തി​വ​ച്ച ടോ​ൾ പി​രി​വ് 48 മ​ണി​ക്കൂ​റി​ന​കം പു​നരാ​രം​ഭി​ച്ച് അ​ധി​കൃ​ത​ർ.

ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ നി​ർ​ത്തി​വ​ച്ച ടോ​ൾ പി​രി​വാ​ണ് ഇ​ന്ന​ലെ 11.30ന് ​വീ​ണ്ടും തു​ട​ങ്ങി​യ​ത്. ഒ​ക്ടോ​ബ​ർ എ​ട്ടി​നാ​ണ് നാ​ട്ടി​ക​യി​ൽ ആ​ദ്യ​മാ​യി ടോ​ൾ പി​രി​വ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ദേ​ശീ​യ​പാ​ത​യു​ടെ​യും മേ​ൽ​പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണ് പി​രി​വെ​ന്ന് ആ​രോ​പി​ച്ച് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും രം​ഗ​ത്തു​ന്ന​ത് ടോ​ൾ​പ്ലാ​സ​യി​ൽ സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​വ​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ആ​യ​തോ​ടെ ക​ള​ക്ട​റും എ​സ്പി​യും ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് ടോ​ൾ പി​രി​വ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യ്ക്ക​കം സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​നും ധാ​ര​ണ​യാ​യി.

എ​ന്നാ​ൽ ഇ​തെ​ല്ലാം കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് ഇ​ന്ന​ലെ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ടോ​ൾ ഈ​ടാ​ക്ക​ൽ ആ​രം​ഭി​ച്ച​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എ​സ്ഡി​പി​ഐ, വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ദ്യം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. പൊ​ലി​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. സം​ഭ​വ​മ​റി​ഞ്ഞ് ടോ​ൾ​പ്ലാ​സ​യി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ, വി.​എ​സ്. സു​നി​ൽ​കു​മാ​ർ, ഗീ​ത ഗോ​പി എം​എ​ൽ​എ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ടോ​ൾ മാ​നേ​ജ​രെ ക​ണ്ട് ടോ​ൾ പു​നഃ​രാ​രം​ഭി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ കൈ​മ​ല​ർ​ത്തി. ഇ​തി​നി​ടെ നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യി.

തു​ട​ർ​ന്ന് പൊ​ലി​സ് എ​ത്തി എം​എ​ൽ​എ ഉ​ൾ​പ്പ​ടെ നേ​താ​ക്ക​ളെ അ​റ​സ്റ്റ്ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. ടോ​ൾ നി​ര​ക്ക് നി​ർ​ത്തി​വ​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​ദി​വ​സം കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ൾ ടോ​ൾ പ്ലാ​സ​യി​ലേ​ക്ക് സ​മ​രം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തൃ​പ്ര​യാ​ർ: നാ​ട്ടി​ക ടോ​ൾ​പ്ലാ​സ​യി​ലേ​ക്ക് യു​ഡി​എ​ഫ് സ​മ​ര​സ​മി​തി ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. എ​ഐ​സി​സി സെ​ക്ര​ട്ട​റി ടി.​എ​ൻ. പ്ര​താ​പ​ൻ ഉ​ൾ​പ്പ​ടെ നി​ര​വ​ധി​പേ​രേ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇന്നലെ വൈ​കീട്ടാ​ണ് യു​ഡി​എ​ഫ് സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ക സെ​ന്‍റ​റി​ൽ​നി​ന്ന് പ്ര​ക​ട​ന​മാ​യി ടോ​ൾപ്ലാ​സ​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പ്ര​ക​ട​നം ടോ​ൾ​പ്ലാ​സ പ​രി​സ​ര​ത്തു​വ​ച്ച് പൊ​ലി​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് ടി.​എ​ൻ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ​പി​സി​സി സെ​ക്ര​ട്ട​റി ജോ​സ് വ​ള്ളൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. ഹാ​റൂ​ൺ റ​ഷീ​ദ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ഐ. ഷൗ​ക്ക​ത്തെ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up