x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ ക​ട​ത്തു​വ​ഞ്ചി ത​ട​ഞ്ഞു​ള്ള നോ​ട്ടിസ് പി​ൻ​വ​ലി​ക്കും

വെബ് ഡെസ്ക്
Published: October 11, 2026 05:29 AM IST | Updated: October 11, 2026 05:29 AM IST

മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ലൂ​ടെ​യു​ള്ള ക​ട​ത്തു​വ​ഞ്ചി ത​ട​ഞ്ഞു​ള്ള ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നോ​ട്ടി​സ് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന​ലെ വൈ​കുന്നേരം മം​ഗ​ലം​ഡാ​മി​ലെ​ത്തി​യ കേ​ര​ള കോ​ൺ​ഗ്

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ ക​ട​ത്തുവ​ഞ്ചി ത​ട​ഞ്ഞു​ള്ള ഇ​റി​ഗേ​ഷ​ൻ വ​കു​പ്പിന്‍റെ നോ​ട്ടി​സ് പി​ൻ​വ​ലി​ക്കും. ഇ​ന്ന​ലെ വൈ​കുന്നേരം മം​ഗ​ലം​ഡാ​മി​ലെ​ത്തി​യ കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ൺ , ജി​ല്ല​യി​ലെ ഇ​റി​ഗേ​ഷ​ൻ ആ​സ്ഥാ​ന​മാ​യ ശി​രു​വാ​ണി പ്രൊ​ജ​ക്ട് സ​ർ​ക്കി​ൾ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ കോ​ശി​യു​മാ​യി സം​സാ​രി​ച്ചാ​ണ് പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം ക​ണ്ട​ത്.​ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വ​ഞ്ചി​ക്കാ​ർ​ക്ക് ന​ൽ​കി​യ സ്റ്റോ​പ്പ് മെ​മ്മോ നോ​ട്ടിസ് പി​ൻ​വ​ലി​ക്കാ​ൻ മം​ഗ​ലം​ഡാം എ​ഇ ക്ക് ​നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് സു​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നിയ​ർ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം ജോ​ബി ജോ​ൺ പ​റ​ഞ്ഞു.​ നി​ല​വി​ൽ പോ​യി​രു​ന്ന​തു പോ​ലെ ത​ന്നെ റി​സ​ർ​വോ​യ​റി​ലൂ​ടെ മ​റു​ക​ര​ക്കും തി​രി​ച്ചും പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ​ക്ക് യാ​ത്ര ചെ​യ്യാം.

സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ത്തോ​ടെ വേ​ണം തോ​ണി യാ​ത്ര. ഇ​തി​ന് മു​മ്പ് ചെ​യ്തി​രു​ന്ന​തു പോ​ലെ സ​ത്യ​വാ​ങ്മൂ​ല​വും എ​ഴു​തി ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് തോ​ണി യാ​ത്ര​ക്ക് അ​നു​മ​തി തു​ട​രു​ക.​ യാ​ത്ര ത​ട​സ​പ്പെ​ടു​ത്തും വി​ധം ഇ​തു​വ​രെ​യി​ല്ലാ​ത്ത നി​യ​ന്ത്ര​ണ​വും തോ​ണി യാ​ത്ര ത​ട​ഞ്ഞു​ള്ള സ്റ്റോ​പ്പ് മെ​മ്മോ​യും എ​ന്തു​കൊ​ണ്ടു​ണ്ടാ​യി എ​ന്ന​തും പ​രി​ശോ​ധി​ക്കും.

ഡാ​മി​ലെ ക​ട​ത്തു​വ​ഞ്ചി ത​ട​ഞ്ഞു​ള്ള നോ​ട്ടീ​സി​നെകു​റി​ച്ച് ഇ​ന്ന​ലെ ദീ​പി​ക​യി​ൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഷാ​ജു പു​ളി​ക്ക​ൽ, ഡി​നോ​യ് കോ​മ്പാ​റ മ​റ്റു നേ​താ​ക്ക​ളാ​യ ബേ​ബി മു​ല്ല​മം​ഗ​ലം, വി.​കെ.​ വ​ർ​ഗീ​സ്, പി.​എ​ച്ച്.​ ക​ബീ​ർ, ദേ​വ​മാ​താ കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up