ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തില്‍ ഓവറോള്‍ കിരീടംനേടിയ കൊടകര സരസ്വതി വിദ്യാനികേതന്‍ ടീം.
കൊടകര: രണ്ടു ദിവസങ്ങളിലായി കൊടകര സരസ്വതി വിദ്യാനികേതനില്‍ നടന്നുവന്ന ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം "സാരസ്വതം 2026' സമാപിച്ചു.ആതിഥേയരായ കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂള്‍ 586 പോയിന്റോടെ
ഓവറോള്‍ കിരീടം ചൂടി. 546 പോയിന്റോടെ ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓവറോള്‍ രണ്ടാം സ്ഥാനവും 536 പോയിന്റോടെ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍ മൂന്നാംസ്ഥാനവും നേടി.
സമാപന സമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ്് ദിവ്യ ഷാജി അധ്യക്ഷത വഹിച്ചു. കലോത്സവ പ്രമുഖ് എം.ആര്. രാധിക, ജില്ലാ സെക്രട്ടറി എം.വി. വിനോദ്, ജനറല്‍ കണ്‍വീനര്‍ റോഷന് പി. നായര്‍, ജില്ലാ കലോത്സവ സംയോജക് കൃഷ്ണന്‍കുട്ടി, സമിതി അംഗം പി.പി. ബിന്ദു, ജില്ലാ ഉപാധ്യക്ഷന്‍ സി.രാഗേഷ് , വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി കെ.എസ്. സുഗേഷ്, ട്രഷറര്‍ തിലകന് അയ്യഞ്ചിറ, സരസ്വതി സ്കൂള്‍ മാനേജര്‍ ടി.കെ. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.
വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും ബിവിഎന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ വേണു വിതരണം ചെയ്തു.
Tags : NattuVishesham.DistricteNews