x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​ർ​ക്ക് ധ​ർ​മ​ടം ബീ​ച്ചി​ലേ​ക്ക് സ്നേ​ഹ​യാ​ത്ര​യൊ​രു​ക്കി ജ​ന​മൈ​ത്രി പൊ​ലി​സ്

വെബ് ഡെസ്ക്
Published: October 11, 2026 04:16 AM IST | Updated: October 11, 2026 04:16 AM IST

പ്ര​ശാ​ന്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ല​ശേ​രി ജോ​സ്ഗി​രി സ​മ​രി​റ്റ​ൻ ഹോ​മി​ലെ​യും ധ​ർ​മ​ടം സ്നേ​ഹ​ക്കൂ​ട്ടി​ലെ​യും അ​ന്തേ​വാ​സി​ക​ളാ​യ വ​യോ​ധി​ക​ർ ജ​ന​മൈ​ത്രീ പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​മ​

ക​ണ്ണൂ​ർ: വാ​ർ​ധ​ക്യ​ത്തി​ന്‍റെ ഏ​കാ​ന്ത​ത​യി​ൽ ക​ഴി​യു​ന്ന മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് സാ​ന്ത്വ​ന​വും സ്നേ​ഹ​വും പ​ക​ർ​ന്ന് ജ​ന​മൈ​ത്രി പൊ​ല​സി​ന്‍റെ 'പ്ര​ശാ​ന്തി' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ധ​ർ​മ​ടം ബീ​ച്ചി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ത​ല​ശേ​രി ജോ​സ്ഗി​രി സ​മ​രി​റ്റ​ൻ ഹോ​മി​ലെ​യും ധ​ർ​മ​ടം സ്നേ​ഹ​ക്കൂ​ട്ടി​ലെ​യും അ​ന്തേ​വാ​സി​ക​ളാ​യ വ​യോ​ധി​ക​രാ​ണ് ക​ട​ൽ​ക്കാ​റ്റേ​റ്റ് മ​ന​സ് തു​റ​ക്കാ​ൻ ഈ ​യാ​ത്ര​യി​ലൂ​ടെ ഒ​ത്തു​ചേ​ർ​ന്ന​ത്.

മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ട് കേ​ര​ള പൊ​ലി​സ് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന പ്ര​ത്യേ​ക സം​രം​ഭ​മാ​യ 'പ്ര​ശാ​ന്തി'​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ല​ശേ​രി എ​എ​സ്പി ഡോ. ​എം. ന​ന്ദ​ഗോ​പ​ൻ നേ​തൃ​ത്വം ന​ൽ​കി.

ത​ല​ശേ​രി എ​എ​സ്പി ഓ​ഫി​സി​ലെ​യും ത​ല​ശേ​രി, ധ​ർ​മ​ടം, ത​ല​ശേ​രി കോ​സ്റ്റ​ൽ പൊ​ലി​സ് സ്റ്റേ​ഷ​നു ക​ളി​ലെ​യും സേ​നാം​ഗ​ങ്ങ​ൾ, പി​ങ്ക് പെ​ട്രോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ വ​യോ​ധി​ക​ർ​ക്ക് സു​ര​ക്ഷ​യും സാ​ന്നി​ധ്യ​വു​മാ​യി ഒ​പ്പം നി​ന്നു. ഇ​വ​ർ​ക്കൊ​പ്പം ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ളും അ​ധ്യാ​പ​ക​രും വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ കെ​യ​ർ​ടേ​ക്ക​ർ​മാ​രും പ​ങ്കു​ചേ​ർ​ന്ന​ത് പ​രി​പാ​ടി​യെ കൂ​ടു​ത​ൽ ആ​ർ​ദ്ര​മാ​ക്കി.

ധ​ർ​മ​ടം ബീ​ച്ചി​ൽ ചെ​ല​വ​ഴി​ച്ച സാ​യാ​ഹ്ന​ത്തി​ൽ ക​ട​ൽ​ത്തീ​ര​ത്തെ ന​ട​ത്ത​ത്തി​ന് പു​റ​മെ അ​ന്തേ​വാ​സി ക​ളും എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച മ​നോ​ഹ​ര​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : NattuVishesham.DistricteNews

Recent News

Corehub Up