ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സർഗോത്സവം പഞ്ചായത്തംഗം ടി.എ. അയൂബ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കടുമേനി: ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സമിതി കടുമേനി പിആർസി ഗ്രന്ഥാലയവുമായി ചേർന്നു നടത്തിയ യുപി, ഹൈസ്കൂൾ വിദ്യാർഥികളുടെ പഞ്ചായത്ത് തല സർഗോത്സവം നടത്തി. പഞ്ചായത്തംഗം ടി.എ. അയൂബ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ കെ.വി. രവി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എൻ.വി. ശിവദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.സി. അനിൽകുമാർ, എക്സിക്യുട്ടീവ് അംഗം പി.ഡി. വിനോദ്, സി.പി. ശരത് എന്നിവർ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. ദിപിൻ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജിതേഷ് കമ്പല്ലൂർ, ദേവപ്രിയ വിജേഷ്, പി.കെ. രാമചന്ദ്രൻ, ടി.പി. പ്രകാശൻ, പദ്മിനി ബാലൻ, സുനിത അജീഷ് എന്നിവർ നേതൃത്വം നൽകി.
വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ: കഥാരചന (എച്ച്എസ്) - ടി.എം. ദിയ (ഇഎംഎസ് ലൈബ്രറി, കൊല്ലാട), നന്ദന ഷിജു (യുവശക്തി ലൈബ്രറി, ആയന്നൂർ). കഥാരചന (യുപി)- എലിസബത്ത് ജയിംസ് (ഗ്രാമീണ വായനശാല മണ്ഡപം), പാർവണ കെ. ജോബി (പിആർസി ലൈബ്രറി, കടുമേനി). കവിത രചന (ഹൈസ്കൂൾ)- ആവണി അനീഷ് (ഇഎംഎസ് ലൈബ്രറി, കൊല്ലാട), ജൂലിയ ബിജു (ഗ്രാമീണ വായനശാല, മണ്ഡപം). കവിത രചന (യുപി) - അൻഷിക അനീഷ് (യുവശക്തി ലൈബ്രറി, ആയന്നൂർ), അന്ന റോസ് (പിആർസി ലൈബ്രറി, കടുമേനി). പ്രസംഗം (എച്ച്എസ്) - ആവണി അനീഷ് (ഇഎംഎസ് ലൈബ്രറി, കൊല്ലാട), ആൽബിയ ജോസ് മാത്യു (വൈഎംഎ വായനശാല, തയ്യേനി). പ്രസംഗം (യുപി) - ആൻഡ്രിയ നിജോം (ഗ്രാമീണ വായനശാല, മണ്ഡപം), അദ്വൈത ലക്ഷ്മി (സിആർസി ലൈബ്രറി, കമ്പല്ലൂർ). ഉപന്യാസം (ഹൈസ്കൂൾ) - ഫാത്തിമത്ത് നാദിയ (ജനത വായനശാല, മുനയംകുന്ന്), സെലിൻ തെരേസ് (രശ്മി ലൈബ്രറി, കാവുംതല). ഉപന്യാസം (യുപി) - അൻഷിക അനീഷ് (യുവശക്തി ലൈബ്രറി, ആയന്നൂർ), ആൻമരിയ മനോജ് (കിസാൻ ലൈബ്രറി, കുളിനീർ). ചിത്രരചന (എച്ച്എസ്) - അർച്ചന മുരളി (ഇഎംഎസ് ലൈബ്രറി, കൊല്ലാട), ശ്രേയ രാജേഷ് (യുവശക്തി ലൈബ്രറി, ആയന്നൂർ). ചിത്രരചന (യുപി) - ടി.എം.മിയ (ഇഎംഎസ് ലൈബ്രറി, കൊല്ലാട), ജീവൻ ജസ്വന്ത് (പിആർസി ലൈബ്രറി, കടുമേനി).
ചലച്ചിത്രഗാനം (എച്ച്എസ്) - ജെറിൻ കെ.തോമസ (രശ്മി ലൈബ്രറി, കാവുംതല), വിസ്മയ വിനു (വൈഎംഎ വായനശാല, തയ്യേനി). ചലച്ചിത്രഗാനം (യുപി) - അൻവിത അഭിലാഷ് (യുവശക്തി ലൈബ്രറി, ആയന്നൂർ), നസ്രിൻ നിസാം (ജനത വായനശാല, മുനയൻകുന്ന്). കവിതാലാപനം (എച്ച്എസ്) - വിസ്മയ വിനു (വൈഎംഎ വായനശാല, തയ്യേനി), നൈനിക ആർ.നായർ (സിആർസി ലൈബ്രറി, കമ്പല്ലൂർ). കവിതാലാപനം (യുപി) - അനാമിക അജീഷ് (പിആർസി ആൻഡ് ലൈബ്രറി, കടുമേനി), ടെസ്ലിൻ ഷിജോ (ഗ്രാമീണ വായനശാല, മണ്ഡപം).
Tags : NattuVishesham.DistricteNews