x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​: ദു​ർ​ഗ എച്ച്എസ്എസ് ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: October 11, 2026 04:45 AM IST | Updated: October 11, 2026 04:45 AM IST

ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ എ​ച്ച്എ​സ്എ​സ് ടീം.

നീ​ലേ​ശ്വ​രം: ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 35 സ്വ​ർ​ണ​വും 21 വെ​ള്ളി​യും 20 വെ​ങ്ക​ല​വു​മാ​ണ് ദു​ർ​ഗ സ്കൂ​ൾ നേ​ടി​യ​ത്. 11 സ്വ​ർ​ണ​വും 13 വെ​ള്ളി​യും 10 വെ​ങ്ക​ല​വു​മാ​യി രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും ഏ​ഴു സ്വ​ർ​ണ​വും ഒ​മ്പ​ത് വെ​ള്ളി​യും 10 വെ​ങ്ക​ല​വും നേ​ടി നീ​ലേ​ശ്വ​രം രാ​ജാ​സ് എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.


സ​മാ​പ​ന സ​മ്മേ​ള​നം ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്‌​പി എം.​വി. അ​നി​ൽ കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ എം. ​ശാ​ന്ത, ഇ. ​ഷ​ജീ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡൊ​മി​നി​ക് അ​ഗ​സ്റ്റി​ൻ, ഹൈ​സ്കൂ​ൾ എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ കെ. ​ശ​ങ്ക​ര​ൻ, പ്രൈ​മ​റി എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ കെ.​വി. രാ​ജീ​വ​ൻ, നീ​ലേ​ശ്വ​രം സെ​ന്‍റ് ആ​ൻ​സ് എ​യു​പി സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ അ​ന്ന​മ്മ മ​ത്താ​യി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​സ​ജി​ത്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് നീ​തു, ടി. ​അ​ഭി​ലേ​ഷ്, ബേ​ബി സ​രി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up