ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരേ നടത്തിയ ബഹുജന ധർണ കെ. നീലകണ്ഠൻ എംഎൽഎ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പള്ളിക്കര: ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ സ്റ്റേഷനു മുന്നിൽ ബഹുജന ധർണ നടത്തി. രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രത്തിന്റെ മടിത്തട്ടിലുള്ള സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനിലെ അടിസ്ഥാന വികസന പ്രവൃത്തികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
കെ. നീലകണ്ഠൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കല്ലട്ര മാഹിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വികസന സമിതി ചെയർമാൻ മുൻ എംഎൽഎ കെ. കുഞ്ഞിരാമൻ, ഹക്കിം കുന്നിൽ, കെ.ഇ.എ. ബക്കർ, എം. കുമാരൻ, എം.എ. ലത്തീഫ്, ടി. ശോഭന, റഷീദ, സാജിദ് മൗവ്വൽ, ഹനീഫ കുന്നിൽ, കെ.എൻ. രാജേന്ദ്രപ്രസാദ്, പി.കെ. അബ്ദുൾ റഹ്മാൻ, സോളാർ കുഞ്ഞാമത് ഹാജി, ടി.കെ. സുധാകരൻ, രവീന്ദ്രൻ കരിച്ചേരി, രാജേഷ് പള്ളിക്കര എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews