സെൻട്രൽ കേരള സഹോദയയുടെ ആഭിമുഖ്യത്തിൽ പെരുന്പിള്ളിച്ചിറ അൽ അസ്ഹർ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ മൂവാറ്റുപുഴ നിർമല പബ്ലിക
തൊടുപുഴ: അൽ അസ്ഹർ പബ്ലിക് സ്കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനടുവിൽ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിന് ഓവറോൾ കിരീടം. വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ റണ്ണേഴ്സ് അപ്പായി. 895 പോയിന്റ് നേടിയാണ് മൂവാറ്റുപുഴ നിർമല ഓവറോൾ കരസ്ഥമാക്കിയത്. വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ 840 പോയിന്റു നേടി.
കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ 649 പോയിന്റുമായി മൂന്നാം സ്ഥാനത്തും തൊടുപുഴ വിമല പബ്ലിക് സ്കൂൾ 616 പോയിന്റുമായി തൊട്ടുപിന്നിലെത്തി. കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂൾ 616 പോയിന്റും വാളകം ബ്രൈറ്റ് പബ്ലിക് സ്കൂൾ. കടനാട് മാർ ഗ്രീഗോറിയോസ് പബ്ലിക് സ്കൂൾ എന്നിവർ 568 പോയിന്റും തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂൾ 560 പോയിന്റും നേടി. 79 സ്കൂളുകളിൽ നിന്നായി 5000 ഓളം വിദ്യാർഥികൾ 16 സ്റ്റേജുകളിൽ നടന്ന മത്സരത്തിൽ മാറ്റുരച്ചു.
Tags : NattuVishesham.DistricteNews