ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പാഴ്സൽ സ്ഥാപനങ്ങളിൽ ഇരിട്ടി പൊലിസ് പരിശോധന നടത്തുന്നു.
ഇരിട്ടി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇരിട്ടി പൊലിസ് സർക്കിൾ പരിധിയിലെ പാഴ്സൽ സ്ഥാപനങ്ങളിൽ പൊലിസ് മിന്നൽ പരിശോധന നടത്തി. ഉളിക്കൽ, ഇരിക്കൂർ തുടങ്ങിയ സ്ഥലങ്ങളിലെ നാല് പാർസൽ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഇരിട്ടി സിഐ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പാഴ്സൽ സ്ഥാപനങ്ങൾ വഴി ലഹരി ഉത്പന്നങ്ങൾ കടത്താനുള്ള സാധ്യത കണക്കിലെടുത്താണ് പൊലിസ് പരിശോധന നടത്തിയത്.
ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലനം നേടിയ സ്നിഫർ ഡോഗിന്റെ സഹായ ത്തോടെയായിരുന്നു പരിശോധന.
Tags : NattuVishesham.DistricteNews