മൂവാറ്റുപുഴ പ്രസ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
മൂവാറ്റുപുഴ: വാര്‍ത്താ ചാനലുകളും സമൂഹമാധ്യമങ്ങളും സജീവമാണെങ്കിലും യഥാര്‍ഥ വാര്‍ത്തകള്‍ അറിയാന്‍ വായനക്കാര്‍ ആശ്രയിക്കുന്നത് ദിനപത്രങ്ങളെയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമലോകം പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ കഴിയുക പത്രങ്ങള്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവാറ്റുപുഴ പ്രസ് ക്ലബിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷം നിര്‍മല കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.പി. റസാക്ക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, നഗരസഭാ ചെയര്‍പഴ്സണ്‍ ജോയ്സ് മേരി ആന്റണി, മുന്‍ എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്, ബാബു പോള്‍, ജോണി നെല്ലൂര്‍, എല്‍ദോ ഏബ്രഹാം, നിര്‍മല കോളജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജസ്റ്റിന് കണ്ണാടന്‍, പ്രസ് ക്ലബ് സെക്രട്ടറി കെ.എം. ഫൈസല്‍, ട്രഷറര്‍ സി.എം. ഷാജി എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews