x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​യാ​രം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ജേ​താ​ക്കൾ

വെബ് ഡെസ്ക്
Published: October 11, 2026 04:09 AM IST | Updated: October 11, 2026 04:09 AM IST

കെ​സി​വൈ​എം ക​ണ്ണൂ​ർ രൂ​പ​ത സം​ഘ​ടി​പ്പി​ച്ച ദൈ​വ​ദാ​സ​ൻ ഫാ. ​എ​ൽ.​എം. സു​ക്കോ​ൾ എ​സ്ജെ സ്മാ​ര​ക പ്ര​ഥ​മ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ പ​രി​യാ​രം സെ​ന്‍റ് മേ​രീ​സ്

ക​ണ്ണൂ​ർ: കെ​സി​വൈ​എം ക​ണ്ണൂ​ർ രൂ​പ​ത സം​ഘ​ടി​പ്പി​ച്ച ദൈ​വ​ദാ​സ​ൻ ഫാ. ​എ​ൽ.​എം. സു​ക്കോ​ൾ എ​സ്ജെ സ്മാ​ര​ക പ്ര​ഥ​മ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​രി​യാ​രം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ജേ​താ​ക്ക​ളാ​യി. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 32 ടീ​മു​ക​ളി​ലാ​യി 350 യു​വാ​ക്ക​ൾ മ​ത്സ​രി​ച്ചു. ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

പി​ലാ​ത്ത​റ ഫൊ​റോ​ന വി​കാ​രി ഫാ. ​തോം​സ​ൺ കൊ​റ്റി​യ​ത്ത് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​ഞ്ച​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ര​ണ്ടാം സ്ഥാ​നം നേ​ടി. നി​ബി​ൻ ഷാ​ജി (മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ), ജ​സ്വി​ൻ ചാ​ലി​ൽ (മി​ക​ച്ച ക​ളി​ക്കാ​ര​ൻ), അ​ഷീ​ൻ പു​ഞ്ച​ക്കാ​ട് (മി​ക​ച്ച പ്ര​തി​രോ​ധ​താ​രം) എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി. പ​രി​യാ​ര​ത്തി​ന്‍റെ ജോ​മ​റ്റ് ടോ​പ് സ്കോ​റ​റാ​യി.
ഫാ. ​ജ​സ്റ്റി​ൻ ഇ​ട​ത്തി​ൽ, സി​എ​ൽ​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ, കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഷെ​ബി​ൻ ജോ​ർ​ജ്, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് ഗി​ൽ​ബ​ർ​ട്ട്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ നി​മ്മി ഡി​എ​സ്എ​സ് എ​ന്നി​വ​രും രൂ​പ​ത സ​മി​തി അം​ഗ​ങ്ങ​ളും സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up