കണ്ണൂർ ഹൃദയാരാമിൽ ലോക മാനസികാരോഗ്യ ദിനാചരണവും പൂർവ വിദ്യാർഥി സംഗമവും ഹൃദയാരാം സ്ഥാപനങ്ങളുടെ സ്ഥാപകയും എസ്എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ ഡോ
കണ്ണൂർ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ഹൃദയാരാം കമ്യൂണിറ്റി കോളജിന്റെയും ഹൃദയാരാം എൻക്ലേവ് ഓഫ് അലുമിനി ആൻഡ് റിസോഴ്സ് ടീം (ഹാർട്ട്) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "ഹൃദയോത്സവം 2 കെ 26' എന്ന പേരിൽ ലോക മാനസികാരോഗ്യ ദിനാചരണവും പൂർവ വിദ്യാർഥി സംഗമവും സംഘടിപ്പിച്ചു.
ഹൃദയാരാം സ്ഥാപനങ്ങളുടെ സ്ഥാപകയും പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ ഡോ. ട്രീസ പാലയ്ക്കൽ എസ്എച്ച് സംഗമം ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ആശുപത്രിയിലെ സൈക്യാട്രിസ്റ്റും ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ നോഡൽ ഓഫീസറുമായ ഡോ. ശരത്ത് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കുട്ടികളിലെ പഠനവൈകല്യങ്ങളും അനുബന്ധ പെരുമാറ്റപ്രശ്നങ്ങളും സംബന്ധിച്ച് ഡോ. ജസ്റ്റിൻ ജോൺസിന്റെ അണ്ടർ സ്റ്റാൻഡിംഗ് ആൻഡ് മാനേജിംഗ് ബിഹേവിയർ ഇൻ ചിൽഡ്രൺ വിത്ത് ലേണിംഗ് ഡിസബലിറ്റീസ് എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ഹൃദയാരം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ സിസ്റ്റർ ഡോ. റിൻസി അഗസ്റ്റിൻ എസ്എച്ച് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഡോ. ജ്യോതിസ് പാലക്കൽ എസ്എച്ച്, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ ഡോ. ജാൻസി പോൾ എസ്എച്ച് എന്നിവർ പ്രസംഗിച്ചു. ഹാർട്ടിന്റെ ഭാരവാഹികളായ വി.വി. റിനേഷ്, അബ്ദുൾ ഗഫൂർ തുടങ്ങിയവർ പൂർവ വിദ്യാർഥി സംഗമത്തിന് നേതൃത്വം നൽകി.
Tags : NattuVishesham.DistricteNews