x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​സി​ക ആ​രോ​ഗ്യ​ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: October 11, 2026 03:48 AM IST | Updated: October 11, 2026 03:48 AM IST

കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ മാ​ന​സി​ക ദി​നാ​ച​ര​ണം ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ സിസ്റ്റ​ർ റോ​സ്മി​ൻ പ​ഴ​യ​ക​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​ത്താ​ട്ടു​കു​ളം: കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്ത​റി​യി​ച്ച വി​നോ​ദ​ങ്ങ​ളും മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത ബോ​ധ്യ​പ്പെ​ടു​ത്തി​യ വി​ജ്ഞാ​ന​സ​ദ​സും ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ മാ​ന​സി​ക ആ​രോ​ഗ്യ ദി​നാ​ച​ര​ണം ന​ട​ത്തി. ആ​ശു​പ​ത്രി സൈ​ക്യാ​ട്രി, സൈ​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ദേ​വ​മാ​താ ന​ഴ്‌​സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. ഉ​ദ്ഘാ​ട​നം ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി​ൻ പ​ഴ​യ​ക​രി നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റും സൈ​ക്യാ​ട്രി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ സി​സ്റ്റ​ർ ഡോ. ​മേ​ഴ്‌​സി അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ഗ്രേ​യ്സ് സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​ന്ന മ​രി​യ ജോ​ർ​ജ് പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up