x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ത്തി​ന്‍റെ ക​രു​ത്ത് സ്‌​നേ​ഹ​ത്തി​ലും സ​മാ​ധാ​ന​ത്തി​ലും: മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍

വെബ് ഡെസ്ക്
Published: October 11, 2026 03:25 AM IST | Updated: October 11, 2026 03:25 AM IST

കോ​ത​മം​ഗ​ലം രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ജൂബിലേറിയൻ ദന്പതീസം​ഗ​മം കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ

മൂ​വാ​റ്റു​പു​ഴ: കു​ടും​ബ​ത്തി​ന്‍റെ ക​രു​ത്ത് സ്‌​നേ​ഹ​ത്തി​ലും സ​മാ​ധാ​ന​ത്തി​ലു​മാ​ണെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍. കോ​ത​മം​ഗ​ലം രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വി​വാ​ഹ ജീ​വി​ത​ത്തി​ല്‍ സി​ല്‍​വ​ര്‍, ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രു​ടെ ജൂ​ബി​ലി സം​ഗ​മം - 2026 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്‌​നേ​ഹം പ​ങ്കു​വ​യ്ക്കു​ന്നി​ട​ത്ത് സ​മാ​ധാ​നം വ​ള​രു​ന്നു. സ​മാ​ധാ​നം നി​റ​യു​ന്നി​ട​ത്ത് സ​ന്തോ​ഷം പൂ​ക്കു​ന്നു. അ​തി​നാ​ല്‍ കു​ടും​ബ​ത്തെ സ്‌​നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും മാ​ന​സി​കാ​ശ്വാ​സ​ത്തി​ന്‍റെ ഇ​ട​മാ​ക്കി മാ​റ്റു​ക എ​ന്ന​ത് ഓ​രോ കു​ടും​ബാം​ഗ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും നി​റ​ഞ്ഞ കു​ടും​ബ​ങ്ങ​ളി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ സ​മൂ​ഹ​ത്തെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ ന​മു​ക്ക് ഒ​രു​മി​ച്ച് ശ്ര​മി​ക്കാ​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി​ഗോ​ള്‍ കെ. ​ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ആ​ന്‍റ​ണി പു​ത്ത​ന്‍​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​എ​ഫ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലോ​റ​ന്‍​സ് ഏ​ബ്ര​ഹാം, മാ​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജാ​ന്‍​സി മാ​ത്യു, പി​തൃ​വേ​ദി രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​ബാ​ര്‍ ജോ​സ​ഫ്, പ്രൊ​ലൈ​ഫ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​യ്‌​സ് മു​ക്കു​ടം, റീ​ന രാ​ജീ​വ്, ജോ​ളി കു​മ്പാ​ട്ട്, സി​സ്റ്റ​ര്‍ ആ​നി തെ​രെ​സ് സി​എ​ച്ച്എ​ഫ്, ജി​ജി നി​ജോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ ജൂ​ബി​ലി ദ​മ്പ​തി​ക​ള്‍​ക്ക് മം​ഗ​ള​പ​ത്രം വി​ത​ര​ണം ചെ​യ്തു. വി​വാ​ഹ ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ ഊ​ന്നു​ക​ല്‍ ഇ​ട​വ​ക കു​ന്ന​ത്തു​മ​ല​യി​ല്‍ പീ​റ്റ​ര്‍ - മേ​രി ദ​മ്പ​തി​ക​ള്‍ എ​ഴു​തി​യ ബൈ​ബി​ള്‍ കൈ​യെ​ഴു​ത്ത് പ്ര​തി ബി​ഷ​പ് പ്ര​കാ​ശ​നം ചെ​യ്തു. യൂ​ദി​ത് ന​വോ​മി ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്രാ​ര്‍​ഥ​ന നൃ​ത്ത​ശി​ല്‍​പം പ്രോ​ഗ്രാ​മി​ന് വ്യ​ത്യ​സ്ത​ത ന​ല്‍​കി. രൂ​പ​ത​യി​ലെ 14 ഫൊ​റോ​ന​ക​ളി​ല്‍ നി​ന്നു​ള്ള 800ഓ​ളം ജൂ​ബി​ലി​യേ​റി​യ​ന്‍​സ് പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up