x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ടം​വേ​ലി പി ​ആ​ൻ​ഡ് ടി ​ഫ്ലാ​റ്റി​ലെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ക​ന്യാ​സ്ത്രീ​ക​ൾ

വെബ് ഡെസ്ക്
Published: October 11, 2026 03:16 AM IST | Updated: October 11, 2026 03:16 AM IST

മു​ണ്ടം​വേ​ലി പി ​ആ​ൻ​ഡ് ടി ​ഫ്ലാ​റ്റ് നി​വാ​സി​ക​ളു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യെ​ത്തി​യ ക​ന്യാ​സ്ത്രീ​ക​ൾ.

ഫോ​ര്‍​ട്ടു​കൊ​ച്ചി: മു​ണ്ടം​വേ​ലി പി ​ആ​ന്‍​ഡ് ടി ​അ​പ്പാ​ര്‍​ട്ടു​മെ​ന്‍റ് നി​വാ​സി​ക​ളു​ടെ സ​മ​ര​ത്തി​ന് ക​ന്യാ​സ്ത്രീ​ക​ള്‍ സ​മ​ര​പ​ന്ത​ലി​ലെ​ത്തി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

എ​സ്ഡി കോ​ണ്‍​വെ​ന്‍റി​ലെ സി​സ്റ്റ​ര്‍ അ​നീ​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 15ഓ​ളം പേ​രാ​ണ് സ​മ​ര​പ​ന്ത​ലി​ല്‍ എ​ത്തി​യ​ത്. അ​പ്പാ​ര്‍​ട്ടു​മെ​ന്‍റ് നി​വാ​സി​ക​ളു​ടെ സ​മ​രം ല​ക്ഷ്യം കാ​ണു​ന്ന​തു​വ​രെ സ​ജീ​വ​മാ​യി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ക​ന്യാ​സ്ത്രീ​ക​ള്‍ ഉ​റ​പ്പു​ന​ല്കി.

അ​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ലെ താ​മ​സ​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ത്ര​യും വേ​ഗം ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും താ​മ​സ​ക്കാ​രു​ടെ ജീ​വ​നും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​സ്റ്റ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ര​സ​മി​തി​ക്കു​വേ​ണ്ടി മി​നി​മോ​ള്‍ ഇ​വ​രെ സ്വാ​ഗ​തം ചെ​യ്തു. സ​മ​ര​ക്കാ​രു​ടെ ജീ​വ​നും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് സ​മ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് പി. ​പ​ര​മേ​ശ്വ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham.DistricteNews

Recent News

Corehub Up