x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ മ​ഹാ​സം​ഗ​മം

വെബ് ഡെസ്ക്
Published: October 11, 2026 03:07 AM IST | Updated: October 11, 2026 03:07 AM IST

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തോ​ട്ടു​മു​ഖം ഇ​റാം ക​ണ്‍​വെന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ മ​ഹാ​സം​ഗ​മം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്

കൊ​ച്ചി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ മ​ഹാ​സം​ഗ​മം ന​ട​ന്നു. തോ​ട്ടു​മു​ഖം ഇ​റാം ക​ണ്‍​വെന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രി​ന്‍റേ​തെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കാ​യി ബ്രാ​ൻ​ഡിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ലാ പി​ആ​ര്‍​ഒ ജ​ലീ​ഷ് പീ​റ്റ​ര്‍, ക്ലൈ​മ​റ്റ് ചേ​ഞ്ച് എ​ന്ന വി​ഷ​യ​ത്തി​ല്‍ കി​ല റി​ട്ട​യേ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​എ​ബി ജോ​ര്‍​ജ്, ലോ​ക്ക​ല്‍ പ്ലാ​നിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ല്‍ കി​ല റി​ട്ട​യേ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ജെ.​ബി. രാ​ജ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.

ച​ട​ങ്ങി​ല്‍ കേ​ര​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കോ​ട്ട​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ബെ​ന്നി ബ​ഹ​ന്നാ​ന്‍ എം​പി, അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ, എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​എ. മു​ക്താ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up