x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ - തേ​നി റോ​ഡ്: സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍​ക്കാ​യി 23.10 ല​ക്ഷ​ത്തി​ന്‍റെ ഭ​ര​ണാ​നു​മ​തി

വെബ് ഡെസ്ക്
Published: October 11, 2026 03:28 AM IST | Updated: October 11, 2026 03:28 AM IST

മൂ​വാ​റ്റു​പു​ഴ - തേ​നി റോ​ഡ്.

മൂ​വാ​റ്റു​പു​ഴ: അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യ മൂ​വാ​റ്റു​പു​ഴ-​തേ​നി റോ​ഡി​ലെ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 23.10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. റോ​ഡ് സു​ര​ക്ഷാ ഓ​ഡി​റ്റിം​ഗി​നും സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു​മാ​ണ് ഈ ​തു​ക ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

റീ​ബി​ൽ​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച 87.73 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ര്‍​മി​ച്ച​ത്. ഈ ​പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​പ്പോ​ള്‍ റോ​ഡി​ലെ വ​ള​വു​ക​ള്‍ നി​വ​ര്‍​ത്തു​ന്ന​തി​നോ കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നോ ന​ട​പ​ടി​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു. അ​തി​നാ​ല്‍ റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ച്ച​തി​ന് ശേ​ഷം അ​മി​ത വേ​ഗ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​തി​നാ​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും അ​പ​ക​ട​മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തി​നെ തു​ട​ര്‍​ന്ന് റോ​ഡി​ല്‍ സു​ര​ക്ഷാ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ര​വ​ധി പ​രാ​തി​ക​ളും ഉ​യ​ര്‍​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന പൊ​ലി​സ് വി​ഭാ​ഗ​വും മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ വി​ഭാ​ഗ​വും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി.​കെ. ബ​ഷീ​റി​നോ​ട് എം​എ​ല്‍​എ അ​ഭ്യ​ര്‍​ഥി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. സു​ര​ക്ഷാ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ലാ​യി ഫ്‌​ളെ​ക്‌​സി​മ്പ​ള്‍ ഡെ​ലി​നി​യേ​റ്റ​ര്‍ പോ​സ്റ്റ​റു​ക​ള്‍, സോ​ളാ​ര്‍ ബ്ലി​ങ്ക​റു​ക​ള്‍, റി​ഫ്‌​ള​ക്ട​റു​ക​ള്‍, ദി​ശാ ബോ​ര്‍​ഡു​ക​ള്‍, അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ക്കും. പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ ചു​മ​ത​ല സം​സ്ഥ​ന പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​ത്തി​നാ​ണ്. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ട​ന്‍ ന​ട​പ്പാ​ക്കു​മെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up