കൊല്ലം : പൂയപ്പള്ളിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രാജേന്ദ്രന്, മറിയാമ്മ, റൂബി എന്നിവരാണ് ഓട്ടോയില്‍ യാത്ര ചെയ്തിരുന്നത്. അന്‍സാര്‍, റാഫി എന്നിവരായിരുന്നു ബൈക്ക് യാത്രികര്‍. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
അമിത വേഗതയിലെത്തിയ കാര്‍ മുന്നിലുണ്ടായിരുന്ന ഓട്ടോയിലും ബൈക്കിലും ഇടിച്ചാണ് അപകടം സംഭവിച്ചത്. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി അഭിജിത് ആണ് കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ പിന്‍സീറ്റില്‍ നിന്നു മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്നതുള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിവരികയാണ്.