ജീവന് ഷിജിയും ദിയ ഫാത്തിമയും പരിശീലകന് സാം വര്‍ഗീസിനൊപ്പം.
പെരിന്തല്‍മണ്ണ: ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടി പെരിന്തല്‍മണ്ണ എസ്എച്ച് സ്പോര്‍ട്സ് അക്കാദമിയിലെ ദിയ ഫാത്തിമയും കോഴിക്കോട് സായി സ്പോര്‍ട്സ് സെന്റര്‍ വിദ്യാര്‍ഥിയായ ജീവന് ഷിജിയും. 23 മുതല്‍ 27 വരെ ചെന്നൈയില്‍ നടക്കുന്ന 41-ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലാണ് ഇരുവരും കേരളത്തിനായി മത്സരിക്കുന്നത്.
പെരിന്തല്‍മണ്ണ സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂളിലെ എസ്എച്ച് സ്പോര്‍ട്സ് അക്കാദമിയില്‍ കോച്ച് സാം വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ഇരുവരും പരിശീലനം നേടിയത്.
കായിക മികവില്‍ തിളങ്ങി ഇരുവരും
പെരിന്തല്‍മണ്ണ: സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1000 മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനവും 800 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ദേശീയതലത്തിലേക്ക് ദിയ ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയതലത്തില്‍ അണ്ടര്‍ 18 ഗേള്‍സ് വിഭാഗം 1000 മീറ്ററിലാണ് ദിയയുടെ മത്സരം. പാലോളിപറമ്പ് കോടങ്ങാടന്‍ കുഞ്ഞാലന്‍-സലീന ദമ്പതിമാരുടെ മകളും പെരിന്തല്‍മണ്ണ ഗവണ്മെന്റ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയുമാണ്. ലോംഗ് ജംപില്‍ അണ്ടര്‍ 18 ബോയ്സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് ജീവന് ഷിജി അര്‍ഹത നേടിയത്. ചെറുകര കാരയ്ക്കാംപൊയില് ഷിജി കെ. മാമന്റെയും ബീനയുടെയും മകനാണ്. കഠിനാധ്വാനവും ചിട്ടയായ പരിശീലനവും കൈമുതലാക്കി കായികരംഗത്ത് മുന്നേറുന്ന ഈ യുവതാരങ്ങളുടെ നേട്ടം മറ്റ് വിദ്യാര്‍ഥികള്‍ക്കും വലിയ പ്രചോദനമാണ്.
അഭിമാന നേട്ടത്തില്‍ സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് അറയ്ക്കല്‍, സിഎംഐ അഡ്മിനിസ്ട്രേറ്റര്‍ ഫാ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവര്‍ അനുമോദനങ്ങള്‍ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews