x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘മാ​ർ ഗ്രി​ഗോ​റി​യോ​സ് സ​ർ​വ​മ​ത വി​ശ്വാ​സി​ക​ളെ​യും സ്നേ​ഹി​ച്ച ആ​ചാ​ര്യ​ൻ’

വെബ് ഡെസ്ക്
Published: October 11, 2026 02:25 AM IST | Updated: October 11, 2026 02:25 AM IST

ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് ഉദ്ഘാടനം ചെയ്യുന്നു

എ​ട​ക്ക​ര: മ​ല​ങ്ക​ര സ​ഭ​യു​ടെ സൂ​ര്യ​തേ​ജ​സും സ​ർ​വ​മ​ത വി​ശ്വാ​സി​ക​ളെ​യും ഒ​രു​പോ​ലെ സ്നേ​ഹി​ച്ച ആ​ചാ​ര്യ​നു​മാ​യി​രു​ന്നു മാ​ർ ഗ്രി​ഗോ​റി​യോ​സെ​ന്ന് ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്. ആ​ർ​ച്ച്ബി​ഷ​പ് ബെ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സി​ന്‍റെ ഓ​ർ​മ പെ​രു​ന്നാ​ളും ഉ​പ​വി നീ​തി വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും എ​രു​മ​മു​ണ്ട സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​ക്ക​ൽ വി​ഷ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ ദൂ​ത​നാ​യി ഓ​ടി​യെ​ത്താ​നും ചാ​ല​ക്ക​മ്പോ​ളം ക​ത്തി​യെ​രി​ഞ്ഞ ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ല്ലാ മ​ത​നേ​താ​ക്ക​ളെ​യും അ​ണി​നി​ര​ത്തി ച​രി​ത്ര​പ്ര​ധാ​ന​മാ​യ ശാ​ന്തി​യാ​ത്ര ന​യി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു​വെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ബ​ത്തേ​രി ഭ​ദ്രാ​സ​നം, എ​ട​ക്ക​ര മേ​ഖ​ല, എ​രു​മ​മു​ണ്ട സെ​ന്‍റ്മേ​രീ​സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് ച​ർ​ച്ച് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​ട​ക്ക​ര മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ബ്ല​സ​ൻ മേ​ക്കാ​ട്ട് പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ധൂ​പ​പ്രാ​ർ​ഥ​ന​യ്ക്കും ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മേ​ഖ​ല​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

എം​സി​എ രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി മ​ന​യ്ക്ക​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ വൈ​ദി​കോ​പ​ദേ​ഷ്ടാ​വ് ഫാ. ​ജെ​യിം​സ് മ​ലേ​പ​റ​മ്പി​ൽ ഉ​പ​വി നീ​തി വ​ർ​ഷ പ്ര​വ​ർ​ത്ത​ന വി​ശ​ദീ​ക​ര​ണം ന​ട​ത്തി. എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി​യും പ്രോ​ട്ടോ വി​കാ​രി​യു​മാ​യ ഫാ. ​തോ​മ​സ് ക​ല്ലൂ​ർ ച​ട​ങ്ങി​ൽ സ​ന്ദേ​ശം ന​ൽ​കി.

ബ​ത്തേ​രി രൂ​പ​താ​ത​ല മാ​ർ ഈ​വാ​നി​യോ​സ് ഉ​പ​ന്യാ​സ​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. മു​ൻ​കാ​ല എം​സി​എ ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി. തോ​മ​സ്, വി.​പി. മ​ത്താ​യി, ഫി​ലി​പ്പ് നൈ​നാ​ൻ, തോ​മ​സ് ജോ​ർ​ജ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​എ​ട​ക്ക​ര മേ​ഖ​ല വൈ​ദി​കോ​പ​ദേ​ഷ്ടാ​വ് ഫാ. ​തോ​മ​സ് മേ​നേ​ക്കാ​ട്ടി​ൽ, എം​സി​എ സ​ഭാ​ത​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കൊ​യ്‌​ലേ​രി, സെ​ന്‍റ്മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ​സ​ൺ ആ​റ്റു​പു​റം, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ ന​രി​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​ന​വും സ്നേ​ഹ​വി​രു​ന്നും ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up