x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ടൂ​രി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു

വെബ് ഡെസ്ക്
Published: October 11, 2026 02:31 AM IST | Updated: October 11, 2026 02:31 AM IST

പ്രതീകാത്മക ചിത്രം

വ​ണ്ടൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​വ്ര പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും.

രോ​ഗ​വ്യാ​പ​ന സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്ന​തി​നും അ​ടി​യ​ന്ത​ര ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദ്ദീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍​ക്ക് യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കി​ണ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും പൊ​തുപൈ​പ്പു​ക​ളും അ​ടി​യ​ന്ത​ര​മാ​യി ക്ലോ​റി​നേ​റ്റ് ചെ​യ്ത് ശു​ദ്ധീ​ക​രി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഹോ​ട്ട​ലു​ക​ള്‍, ജ്യൂ​സ് ക​ട​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. ഹോ​ട്ട​ലു​ക​ളി​ല്‍ കു​ടി​വെ​ള്ള​ത്തി​നാ​യി തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും.

ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വീ​ടു​ക​ള്‍ തോ​റും ബോ​ധ​വ​ത്കര​ണം ന​ട​ത്തും.

തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക, വ്യ​ക്തി​ശു​ചി​ത്വം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും.​ മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ്വ​യം ചി​കി​ത്സ​യ്ക്ക് മു​തി​ര​രു​തെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ യോ​ഗ​ത്തി​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍​ത​ന്നെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി കൃ​ത്യ​മാ​യ ചി​കി​ത്സ തേ​ട​ണ​മെ​ന്നും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ര്‍​ശ​ന തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up