x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ഫി​ക് സി​ഗ്ന​ൽ ഒ​ഴി​വാ​ക്കാ​ൻ സ​ർ​വീ​സ് റോ​ഡ്; തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം

വെബ് ഡെസ്ക്
Published: October 11, 2026 03:02 AM IST | Updated: October 11, 2026 03:02 AM IST

സർവീസ് റോഡിൽനിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ.

ആ​ലു​വ: ദേ​ശീ​യ പാ​ത​യി​ലെ ട്രാ​ഫി​ക്ക് സി​ഗ്ന​ലു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ങ്ക​മാ​ലി, പ​റ​വൂ​ർ മേ​ഖ​ല​യി​ൽ നി​ന്ന് ആ​ലു​വ​യ്ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് തോ​ട്ട​ക്കാ​ട്ടു​ക​ര ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും ചെ​റി​യ അ​പ​ക​ട​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്നു. ട്രാ​ഫി​ക് പൊ​ലി​സ് അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ൻ കൗ​ൺ​സി​ല​ർ ജെ​റോം മൈ​ക്കി​ൾ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി.

തോ​ട്ട​യ്ക്കാ​ട്ടു​ക​ര ജം​ഗ്ഷ​നി​ലേ​ക്ക് പ​റ​വൂ​ർ ക​വ​ല​യി​ൽ നി​ന്നും സ​ർ​വീ​സ് റോ​ഡി​ലൂ​ടെ നി​യ​മം ലം​ഘി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന​ത്. രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് നേ​രി​ടു​ന്ന തോ​ട്ട​ക്കാ​ട്ടു​ക​ര ജം​ഗ്ഷ​നി​ലേ​ക്ക് സ​ർ​വീ​സ് റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ ക​ട​ന്നു​വ​രു​ന്ന​ത് ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

അ​ങ്ക​മാ​ലി, പ​റ​വൂ​ർ, ക​ടു​ങ്ങ​ല്ലൂ​ർ, ആ​ലു​വ മ​ണ​പ്പു​റം, ആ​ലു​വ ടൗ​ൺ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​നു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് തോ​ട്ട​ക്കാ​ട്ടു​ക​ര സി​ഗ്ന​ലി​ൽ കാ​ത്തു കി​ട​ക്കു​ന്ന​ത്. സ​മാ​ന്ത​ര​മാ​യു​ള്ള സ​ർ​വീ​സ് റോ​ഡി​ലൂ​ടെ വ​ലു​തും ചെ​റു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ സി​ഗ്ന​ൽ ലൈ​റ്റ് പ​രി​ഗ​ണി​ക്കാ​തെ ക​ട​ന്ന് പോ​കു​ന്ന​താ​ണ് പ്ര​ശ്നം ഉ​ണ്ടാ​ക്കു​ന്ന​ത്. ആ​ലു​വ​യി​ലേ​ക്കും മ​ണ​പ്പു​റ​ത്തേ​ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളേ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്.

സ​ർ​വീ​സ് റോ​ഡി​ലൂ​ടെ നി​ര​നി​ര​യാ​യി വാ​ഹ​ന​ങ്ങ​ൾ എ​ത്തി യാ​തൊ​രു നി​യ​ന്ത്ര​ണ​വും ഇ​ല്ലാ​തെ തി​രി​കെ ഹൈ​വേ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നാ​ൽ സി​ഗ്ന​ൽ ല​ഭി​ച്ചാ​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഇ​ത് നി​യ​ന്ത്രി​ക്കാ​നോ, ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ പൊ​ലി​സ് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ജെ​റോം മൈ​ക്കി​ൾ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ലു​വ മ​ണ​പ്പു​റ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​യാ​നും സ​ർ​വീ​സ് റോ​ഡി​ൽ നി​ന്നു​ള്ള വാ​ഹ​ന​പ്പെ​രു​പ്പം കാ​ര​ണം ക​ഴി​യു​ന്നി​ല്ല. ന​വ​രാ​ത്രി​യാ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ഇ​ട​പെ​ടാ​ൻ ട്രാ​ഫി​ക് പൊ​ലി​സി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ജെ​റോം മൈ​ക്കി​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham.DistricteNews

Recent News

Corehub Up