പ്രതീകാത്മക ചിത്രം
'കാണം വിറ്റും ഓണം ഉണ്ണണ്ണം' എന്നാണ് ഓണസദ്യയെക്കുറിച്ചുള്ള പഴമൊഴി. ഓണമെന്നാല്‍ സദ്യയൂണ് കൂടിയാണെന്ന് അര്‍ഥം. ഓണസദ്യ അതിന്റേതായ സവിശേഷതകളുള്ള സദ്യവട്ടങ്ങള്‍ കൊണ്ട് സമ്പന്നമാണ്.
പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്, രസം, മോര്, അവിയല്‍, തോരന്‍, എരിശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി, ഇഞ്ചി, നാരങ്ങ, മാങ്ങാ അച്ചാറുകള്‍, പഴം നുറുക്ക്, കായ വറുത്തത്, ശര്‍ക്കര വരട്ടി, അടപ്രഥമന്‍, പാലട, പരിപ്പ് പ്രഥമന്‍, സേമിയ പായസം, പാല്‍പ്പായസം തുടങ്ങിയവയാണ് ഓണസദ്യയിലെ വിഭവങ്ങള്‍. ഇതില്‍ പായസം മാത്രം ഒന്നോ രണ്ടോ അതിലധികമോ ആയി സ്ഥാനം പിടിച്ചേക്കാം.
ഓണസദ്യ ഒരുക്കി കഴിഞ്ഞാല്‍ ആദ്യം കന്നിമൂലയില്‍ നിലവിളക്ക് കൊളുത്തി വച്ച് ചന്ദനത്തിരി കത്തിച്ച് തൂശനിലയില്‍ ഗണപതിക്കും മഹാബലിക്കുമായി വിളമ്പും. സദ്യയില്‍ ആദ്യം നെയ്യ് ചേര്‍ത്ത് കഴിക്കുന്ന പരിപ്പ്, ചെറുപയറോ തുവര പരിപ്പോ കൊണ്ടാണ് വയ്ക്കുന്നത്. സദ്യയുടെ അവിഭാജ്യ ഘടകമായ സാമ്പാര്‍ വിവിധയിടങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് തയാറാക്കുന്നത്. സദ്യയുടെ ഏറ്റവും പ്രധാന വിഭവങ്ങളില്‍ ഒന്നാണ് മലയാളിയുടെ പ്രിയപ്പെട്ട കറിയായ അവിയല്‍. ചേനയും കായയും കുമ്പളങ്ങയുമൊക്കെ ചേരുന്ന കൂട്ടുകറി മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും സദ്യയില്‍ നിര്‍ബന്ധമാണ്. ചേനയും കായയും തന്നെയാണ് എരിശേരിയിലെയും ചേരുവ. വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടയ്ക്ക എന്നിവയിലൊന്ന് കൊണ്ട് ഉണ്ടാക്കുന്ന കിച്ചടി തെക്കന്‍ ജില്ലകളില്‍ ഏറെ പ്രചാരമുള്ളതാണ്.
പൈനാപ്പിള്‍, മാമ്പഴം, മത്തങ്ങ എന്നിവയൊന്ന് കൊണ്ടുള്ള പച്ചടി സദ്യയിലെ മധുരക്കറിയാണ്. കാബേജ്, ബീന്‍സ്, പയര്‍, ചേന, പച്ചക്കായ എന്നിവയിലേതെങ്കിലും തോരന്‍ ഉപയോഗിക്കും. കായ മെഴുക്കു പുരട്ടിയും ചിലയിടങ്ങളില്‍ സാധാരണമാണ്. തൈരു കൊണ്ടുള്ള വിഭവങ്ങളില്‍ കാളനാണ് വടക്ക് ഏറെ പ്രിയം. കുറുക്കു കാളനും, പുളിശേരിയും സദ്യയില്‍ ഉണ്ടാകും. പൈനാപ്പിളോ, ഏത്തപ്പഴമോ കുമ്പളങ്ങയോ ഒഴിച്ചു കറിയായ പുളിശേരിക്ക് ഉപയോഗിക്കാറുണ്ട്. കാളന് കൂട്ടി അവസാനം ചോറുണ്ണുന്ന പതിവുണ്ട്. കുറുക്കു കാളന് കൈയിലൊഴിച്ചാല് വെളിയില്‍ പോകരുതെന്നാണ് പ്രമാണം. കാളന്റെ പുളിരസം ഓലന്‍ കുറയ്ക്കുമെന്നാണ്. വന്‍പയര്‍ ചേര്‍ത്ത് മത്തങ്ങയോ കുമ്പളങ്ങയോ ഉപയോഗിച്ച് തേങ്ങാപ്പാലിലാണ് ഓലന്‍ ഉണ്ടാക്കുക.
പായസത്തില്‍ അടപ്രഥമന്‍ തന്നെ പ്രധാനം. പണ്ട് തേങ്ങാപ്പാലാണ് ചേരുവയെങ്കില്‍ ഇന്ന് പാലിലാണ് പ്രഥന്‍ കൂടുതലും ഉണ്ടാക്കുക. പാലടയോ പാല്‍പ്പായസമോ രണ്ടാം പായസമാകും. സേമിയയും പരിപ്പ് പ്രഥമനും സ്ഥിരം വിഭവങ്ങളിലൊന്നാണ്. തെക്കന്‍ കേരളത്തില്‍ അടയില്‍ പഴം ചേര്‍ത്തും പാലട, പാല്‍പ്പായസം, സേമിയ എന്നീ പായസങ്ങളില്‍ ബോളി ചേര്‍ത്തും കഴിക്കുന്നത് പതിവാണ്. പഴയ തെക്കുംകൂര്‍ ഭാഗങ്ങളില്‍ സദ്യയ്ക്ക് എരിശേരി കുറവാണ്. കട്ടി കുറഞ്ഞ കാളനാണ് പുളിശേരിയേക്കാള് ഇവിടെ പ്രിയം.
കൊച്ചി: ഓണത്തോടനുബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ അധിക ട്രെയിന്‍ സര്‍വീസുകള്‍ ഇന്നു മുതല്‍ ആരംഭിക്കും. 25 വരെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ തിരക്കുള്ള സമയങ്ങളില്‍ 6.45 മിനിറ്റ് ഇടവേളയില്‍ നാല് അധിക സര്‍വീസുകള്‍ നടത്തും.
23ന് രണ്ട് ട്രെയിനുകള്‍ കൂടുതലായി സര്‍വീസ് നടത്തും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 7. 13 മിനിട്ട് ഇടവേളയില്‍ എട്ട് അധിക ട്രിപ്പുകളാകും ഞായറാഴ്ച ഉണ്ടാകുക. ഈ ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ ഒരു ട്രെയിന്‍കൂടി സജ്ജമായിരിക്കുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് നാളെ മുതല്‍ തിരുവോണ ദിനമായ 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനില്‍ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും. രാവിലെ 6.30 മുതല്‍ രാത്രി എട്ടു വരെ 30 മിനിട്ട് ഇടവേളയിലായിരിക്കും സര്‍വീസ്.
Tags : NattuVishesham DistricteNews