x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ ഓ​ണ​ച്ച​ന്ത​യ്ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: August 22, 2026 04:16 AM IST | Updated: August 22, 2026 04:16 AM IST

ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ഓ​ണ​ച്ച​ന്ത പാ​ലേ​രി ടൗ​ണി​ൽ പ്ര​സി​ഡ​ന്‍റ് ന​സീ​മ വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ലേ​രി: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ഓ​ണ​ച്ച​ന്ത​യ്ക്ക് തു​ട​ക്ക​മാ​യി. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ-​പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലേ​രി ടൗ​ണി​ൽ ആ​രം​ഭി​ച്ച വി​പ​ണ​ന മേ​ള പ്ര​സി​ഡ​ന്‍റ് ന​സീ​മ വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ യു. ​അ​നി​ത, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ.​ബി. താ​ര, അം​ഗ​ങ്ങ​ളാ​യ ഉ​ബൈ​ദ് വാ​ഴ​യി​ൽ, താ​ഹി​റ സ​ൽ​മാ​ൻ, സ​ന്തോ​ഷ് കോ​ശി, കെ.​കെ. രാ​ജീ​വ​ൻ, പി. ​ശാ​ലി​നി, സി.​എ​ച്ച്. സെ​ക്കീ​ന, കെ.​കെ. സാ​റ, എ​ൻ.​പി. സീ​ന​ത്ത്, എം. ​ബാ​ല​ൻ, കെ.​എം. ശാ​ലി​നി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ​ത്യ​വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി.​വി. ര​ജീ​ഷ്, ന​ടു​ക്ക​ണ്ടി ബാ​ല​ൻ, ഇ​ല്ല​ത്ത് മോ​ഹ​ന​ൻ, എം. ​ന​ളി​നി, ത​ങ്കം ക​ല്ലൂ​ർ എ​ന്നി​വ​ർ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham District News Kudumbashree Onam Market

Recent News

Corehub Up