സാഫിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കളക്ടറേറ്റ് വളപ്പിൽ ആരംഭിച്ച ഓണച്ചന്ത കണ്ണൂര്‍ തഹസില്‍ദാര്‍ രത്നേഷ് ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ: ഓണാഘോഷത്തിന്റെ ഭാഗമായി സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമൺ- സാഫിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കളക്ടറേറ്റു വളപ്പിൽ ഓണച്ചന്ത ആരംഭിച്ചു. കണ്ണൂർ തഹസിൽദാർ രത്നേഷ് ആദ്യവില്പന നടത്തി ഉദ്ഘാടനം ചെയ്തു.
വനിതാ മത്സ്യത്തൊഴിലാളി സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും അവരുടെ സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനും ഓണച്ചന്ത സഹായകരമാകുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
വനിതാ മത്സ്യത്തൊഴിലാളി സംരംഭകരുടെ നേതൃത്വത്തില്‍ തയാറാക്കുന്ന വിവിധതരം പലഹാരങ്ങള്‍, കടല്‍ വിഭവങ്ങള്‍, മത്സ്യ ഉത്പന്നങ്ങൾ, മറ്റ് സാഫ് ഉത്പന്നങ്ങൾ എന്നിവ ഓണച്ചന്തയില്‍ ലഭ്യമാണ്. ഗുണമേന്മയുള്ള നാടന്‍ വിഭവങ്ങളും വിവിധ ഭക്ഷ്യ ഉത്പന്നങ്ങളും മിതമായ നിരക്കില്‍ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലെത്തിക്കുകയാണ് ലക്ഷ്യം. ഉദ്ഘാടന ചടങ്ങില്‍ നോഡല്‍ ഓഫീസര്‍ ജെ.ജെ. താര, സാഫ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ പി.വി. മിനി നാരായണന്, മിഷന് കോ-ഓര്‍ഡിനേറ്റര്‍ പ്രസന്നന് എന്നിവര്‍ പങ്കെടുത്തു.
Tags : NattuVishesham DistricteNews