കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അരവഞ്ചാല്‍ യൂണിറ്റിന്റെ ഓപ്പൺ ഓഡിറ്റോറിയം കെവിവിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്ന
ചെറുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അരവഞ്ചാല്‍ യൂണിറ്റിന്റെ ഓഫീസ് കെട്ടിടത്തോട് ചേര്‍ന്ന് നിർമിച്ച ഓപ്പണ്‍ ഓഡിറ്റോറിയം നാടിന് സമര്‍പ്പിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ ദേവസ്യ മേച്ചേരി ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.വി. സുജിത് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രദേശത്തെ മികച്ച കര്‍ഷകരെ ജില്ലാ സെക്രട്ടറി ജെ. സെബാസ്റ്റ്യന്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം രജനി മോഹന്റ ചികിത്സയ്ക്കുള്ള ധനസഹായം കണ്ണൂര്‍ ജില്ല സെക്രട്ടറി എൻ.വി. കുഞ്ഞിരാമന് ചികിത്സാ സഹായകമ്മിറ്റിക്ക് കൈമാറി. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വ്യാപാരികള്‍ക്കു സംഘടന നൽകുന്ന ധനസഹായം മേഖല പ്രസിഡന്റ് റോയ് ജോസ് ഏറ്റുവാങ്ങി.
മേഖല സെക്രട്ടറി ജോണ്സണ് പടിഞ്ഞാത്ത്, കര്‍ഷകരായ മംഗലത്ത് ബാബു, രമേശന് പൂന്തോടന്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി തോമസ് ജോസഫ്, കെ.വി. ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള അനുമോദനം, പുതിയ അംഗത്വ വിതരണം എന്നിവയും നടന്നു.
Tags : NattuVishesham DistricteNews