x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഴി​ഞ്ഞം തുറമുഖം എ​ക്‌​സിം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്കം

വെബ്ഡെസ്ക്
Published: August 18, 2026 12:19 AM IST | Updated: August 18, 2026 12:19 AM IST

വി​ഴി​ഞ്ഞം തുറമുഖം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌ട്ര തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​നവ​​​ഴി​​​യി​​​ലെ നി​​​ർ​​​ണാ​​​യ​​​ക നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​യ സ​​​മ്പൂ​​​ർ​​​ണ ക​​​യ​​​റ്റു​​​മ​​​തി - ഇ​​​റ​​​ക്കു​​​മ​​​തി (എ​​​ക്‌​​​സിം) പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ന് തു​​​ട​​​ക്ക​​​മാ​​​കും.

രാ​​​വി​​​ലെ 10.45ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി. ​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​ദ്യ എ​​​ക്‌​​​സിം ക​​​ണ്ടെ​​​യ്‌​​​ന​​​ർ ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും.

കേ​​​ന്ദ്ര തു​​​റ​​​മു​​​ഖ, ക​​​പ്പ​​​ൽ ഗ​​​താ​​​ഗ​​​ത, ജ​​​ല​​​പാ​​​ത മ​​​ന്ത്രി സ​​​ർ​​​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ൾ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര സ​​​മു​​​ദ്ര സാ​​​മ്പ​​​ത്തി​​​ക വി​​​ക​​​സ​​​നം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന തു​​​റ​​​മു​​​ഖാ​​​ധി​​​ഷ്ഠി​​​ത വ്യ​​​വ​​​സാ​​​യ-​​​ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യാ​​​യ ‘മി​​​ഷ​​​ൻ സ​​​മു​​​ദ്ര’​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​വും ലോ​​​ഗോ പ്ര​​​കാ​​​ശ​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും.

 

Tags : VizhinjamPort EXIMOperations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up