x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ക്കി: ഇ​ന്ത്യ​ക്കു തോ​ല്‍​വി

വെബ്ഡെസ്ക്
Published: August 17, 2026 11:09 PM IST | Updated: August 17, 2026 11:09 PM IST

ലോകകപ്പ് ഹോക്കിയിൽ പൂൾ ഡിയിൽ ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിൽനിന്ന്.

ആം​സ്റ്റ​ര്‍​ഡാം: ലോ​ക​ക​പ്പ് ഹോ​ക്കി ഗ്രൂ​പ്പ് ഘ​ട്ട ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു തോ​ല്‍​വി. പൂ​ള്‍ ഡി​യി​ല്‍ ഇം​ഗ്ല​ണ്ട് 4-2ന് ​ഇ​ന്ത്യ​യെ തോ​ല്‍​പ്പി​ച്ചു.

ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ടാം ജ​യ​മാ​ണ്. ആ​ദ്യമ​ത്സ​ര​ത്തി​ല്‍ അ​വ​ര്‍ പാ​ക്കി​സ്ഥാ​നെ​യും (4-1) ത​ക​ര്‍​ത്തി​രു​ന്നു. ആ​ദ്യമ​ത്സ​ര​ത്തി​ല്‍ വെ​യ്‌ല്‍​സി​നെ തോ​ല്‍​പ്പി​ച്ച (3-1) ഇ​ന്ത്യ​ക്ക് ഇ​ന്ന​ലെ ഒ​രു ഘ​ട്ട​ത്തി​ല്‍ ലീ​ഡ് നേ​ടാ​ന്‍ സാ​ധി​ച്ചു. എ​ന്നാ​ല്‍, ഇം​ഗ്ല​ണ്ടി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​ക്കാ​യി ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗ് (16-ാം മി​നി​റ്റ്), ദി​ല്‍​പ്രീ​ത് സിം​ഗ് (24-ാം മി​നി​റ്റ്) എ​ന്നി​വ​ര്‍ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ടി​നാ​യി നി​ക്കോ​ളാ​സ് ബ​ന്ദു​രാ​ക് (13, 55 മി​നി​റ്റ്) ഇ​ര​ട്ട​ഗോ​ള്‍ നേ​ടി.

സ്റ്റൂ​വ​ര്‍​ട്ട് റ​ഷ്‌​മേ​രെ (38-ാം മി​നി​റ്റ്), ഹെ​ന്‍‌റി ​ക്രോ​ഫ്റ്റ് (42-ാം മി​നി​റ്റ്) എ​ന്നി​വ​രും ഇം​ഗ്ല​ണ്ടി​നാ​യി ല​ക്ഷ്യം​ക​ണ്ടു.

Tags : Hockey WorldCup India England Sports

Recent News

Corehub Up