കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ പബ്ലിക് റിലേഷൻസ് ഓഫീസർ ജലീഷ് പീറ്ററിന്റെ ഓഫീസിൽ അതിക്രമിച്ചുകയറി എസ്എഫ്ഐ വിദ്യാർഥികൾ വധഭീഷണി മുഴക്കി.
കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ഒന്നോടെയാണു പതിനഞ്ചോളം എസ് എഫ്ഐ പ്രവർത്തകർ പിആർഒയുടെ ഓഫീസിൽ കയറി വധഭീഷണി മുഴക്കിയത്.
തലേന്നു വൈസ് ചാൻസലറെയും സിൻഡിക്കറ്റ് അംഗങ്ങളെയും മർദിക്കുകയും വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തുകയും ചെയ്ത എസ്എഫ്ഐ വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്താൽ കാമ്പസിനു പുറത്തുവച്ച് തീർത്തുകളയുമെന്നാണ് സർവകലാശാലയിലെ തിയറ്റർ വിഭാഗം വിദ്യാർഥി ശിവ ഭീഷണിപ്പെടുത്തിയതെന്ന് ജലീഷ് നൽകിയ പരാതിയിൽ പറയുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതായും പരാതിയിലുണ്ട്.
റിതിഷ ഋതു, പി.എസ്.അർച്ചന എന്നിവർ പലതവണ ഇതേ ഭീഷണി ആവർത്തിച്ചതായും പരാതിയിൽ പറയുന്നു. ജിഷ്ണു, ശിവ, പി .എസ്. അർച്ചന, റിതിഷ ഋതു, അതുല്യ, അദ്വൈത് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുസംഘം വിദ്യാർഥികളെത്തി വധഭീഷണി മുഴക്കിയത്.
ജലീഷ് പീറ്ററിന്റെ ഫോട്ടോയുമെടുത്താണ് എസ്എഫ്ഐ സംഘം മടങ്ങിയത്. സർവകലാശാലാഅധികൃതർ പരാതി പോലീസിനു കൈമാറിയിട്ടുണ്ട്.
Tags : KaladyUniversity PRO DeathThreat JalishPeter Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash