Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeathThreat

പിതാവിനെ വെട്ടിക്കൊന്നു; അഭിഭാഷകനായ മകന് നേരെയും വധഭീഷണി

കൊച്ചി: വക്കാലത്ത് ഏറ്റെടുത്തതിലെ വൈരാഗ്യത്തെ തുടര്‍ന്ന് അഭിഭാഷകന്‍റെ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തയതിന് പിന്നാലെ അഭിഭാഷകന് നേരെയും വധഭീഷണി. ഹൈക്കോടതി അഭിഭാഷകനായ ടി.എം. ഡോള്‍ഗോവിനു നേരെയാണ് ഭീഷണി മുഴക്കിയത്.

ഓഗസ്റ്റ് 13ന് അഭിഭാഷകന്റെ പിതാവ് മോഹന്‍ദാസിനെ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്‍ (48), വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റര്‍ (45) എന്നിവര്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും സെപ്റ്റംബര്‍ ഒന്നിന് പിതാവ് മരിക്കുകയും ചെയ്തിരുന്നു. ഒന്നാം പ്രതിയുടെ ഭാര്യയുടെ കേസിന്‍റെ വക്കാലത്ത് എടുത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രതികളുടെ ബന്ധുവാണ് അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത്. അടുത്തത് നീയാണെന്നു പറഞ്ഞായിരുന്നു ഭീഷണി. അഭിഭാഷകന്‍റെ പരാതിയില്‍ മുരുക്കും പാടം കോമത്ത് ജി. ഡോണറിനെതിരെ ഞാറക്കല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Latest News

Corehub Up